Tech
Trending

ഒന്നിലധികം ഫോണുകളില്‍ ഒരേ നമ്പറിൽ ഇനി വാട്‌സാപ്പ് ഉപയോഗിക്കാം

ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം നേരത്തെ തന്നെ കമ്പനി ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഒന്നിലധികം ഫോണുകളില്‍ ഒരേ അക്കൗണ്ടിൽ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ പരമാവധി നാല് സ്മാര്‍ട്‌ഫോണുകളില്‍ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാനാവും. ഒരു പ്രൈമറി ഡിവൈസ് (അക്കൗണ്ട് എടുത്ത സിംകാര്‍ഡ് ഉള്ള ഫോണ്‍) ഇല്ലാതെ തന്നെ ലിങ്ക് ചെയ്ത ഫോണുകളില്‍ ഒരോന്നിലും പ്രത്യേകം വാട്‌സാപ്പ് ഉപയോഗിക്കാനാവും. എന്നാല്‍ പ്രൈമറി ഡിവൈസ് ഏറെ നാള്‍ ഉപയോഗിക്കാതെ കിടന്നാല്‍ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് വാട്‌സാപ്പ് ഓട്ടോമാറ്റിക് ആയി ലോഗ് ഔട്ട് ആവും. പ്രധാനമായും വാട്‌സാപ്പ് ബിസിനസ് ആപ്പ് വഴി ഉപഭോക്താക്കളുമായി സംവദിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം ഏറെ പ്രയോചനം ചെയ്യും. ഒരേ നമ്പറിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ഒന്നിലധികം ജീവനക്കാര്‍ക്ക് ഉപയോഗിക്കാനാവും. ഇങ്ങനെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഒന്നിലധികം ഫോണുകള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും. ലിങ്ക് ചെയ്യുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡോ, ഐഓഎഎസ് ഫോണുകളോ ആവാം. വരുന്ന ആഴ്ചകളില്‍ ഈ പുതിയ അപ്‌ഡേറ്റ് ലോകത്തെല്ലാവര്‍ക്കും ലഭ്യമാവുമെന്ന് വാട്‌സാപ്പ് അറിയിച്ചു.

Related Articles

Back to top button