Tech
Trending

ഇന്ത്യയിൽ ആമസോൺ പ്രൈം നിരക്കുകൾ കുത്തനെ ഉയർത്തി

മുൻനിര ഒടിടി സേവനമായ ആമസോൺ പ്രൈം ഇന്ത്യയിലെ നിരക്കുകൾ കുത്തനെ കൂട്ടി. പ്രതിമാസ, ത്രൈമാസ നിരക്കുകളാണ് വർധിപ്പിച്ചിരിക്കുന്നത്.ഏകദേശം 16 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ആമസോൺ പ്രൈം നിരക്കുകൾ വീണ്ടും കൂട്ടുന്നത്. ഇതിന് മുൻപ് 2021 ഡിസംബറിലാണ് നിരക്കുകൾ പുതുക്കിയത്.അതേസമയം, നിലവിലുള്ള പ്രൈം അംഗങ്ങൾക്ക് പഴയ നിരക്കിൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുമെന്നാണ് അറിയുന്നത്. 2021 ഡിസംബറിൽ പ്രഖ്യാപിച്ച പ്രതിമാസ നിരക്ക് 179 രൂപയിൽ നിന്ന് 299 രൂപയായി ഉയർത്തി. ഒരു മാസത്തേക്ക് ആമസോൺ പ്രൈം അംഗത്വ നിരക്കിൽ 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മൂന്നു മാസത്തെ പ്രൈം നിരക്ക് 459 രൂപയിൽ നിന്ന് 599 രൂപയായും വർധിപ്പിച്ചു. 3 മാസത്തെ അംഗത്വത്തിന് 140 രൂപയാണ് അധികം നൽകേണ്ടത്.എന്നാൽ 1,499 രൂപയുടെ വാർഷിക നിരക്കിൽ മാറ്റമില്ല. അതുപോലെ, വാർഷിക പ്രൈം ലൈറ്റ് അംഗത്വ പ്ലാൻ 999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന‌ത്. പുതിയ നിരക്കുകൾ ഇപ്പോൾ കമ്പനിയുടെ അംഗത്വ ഫീസ് പേജിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button