Tech
Trending

പത്ത് ലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ അപകടത്തിൽ

ആപ്പിളിന്റേയും ആല്‍ഫബെറ്റിന്റെയും സോഫ്റ്റ് വെയര്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായി ഫെയ്‌സ്ബുക്ക്. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.ആപ്പിളിനേയും ഗൂഗിളിനേയും ഈ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും ഫെയ്‌സ്ബുക്ക് പറഞ്ഞു.ഉപഭോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 400-ഓളം ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്പുകള്‍ തിരിച്ചറിഞ്ഞതായി ഫെയ്‌സ്ബുക്ക്.ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നീ പേരുകളിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.പ്രശ്‌നക്കാരായ 400 ആപ്പുകളില്‍ 45 എണ്ണം നീക്കം ചെയ്തതായി ആപ്പിള്‍ അറിയിച്ചു. അതേസമയം 400 ആപ്ലിക്കേഷനുകളും ഗൂഗിള്‍ നീക്കം ചെയ്തു.അപകടകാരികളായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇതുവഴി ഉപഭോക്താക്കള്‍ അവരുടെ യൂസര്‍നെയിമും പാസ്‌വേഡും നല്‍കും. ഇതുവഴി ഉപഭോക്താവ് അറിയാതെ അവരുടെ അക്കൗണ്ട് അപകടത്തിലാവും.

Related Articles

Back to top button