
സാംസങിന്റെ 55 ഇഞ്ച് 1000ആര് കര്‍വ്ഡ് ഗെയിമിങ് സ്ക്രീന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.’ഒഡീസി ആര്‍ക്ക്’ എന്ന് വിളിക്കുന്ന ഈ മോണിറ്ററിന് 2,19,999 രൂപയാണ് വില.എ.എം.ഡി. ഫ്രീ സിങ്ക് പ്രീമിയം പ്രോ സാങ്കേതികവിദ്യയും ഒരു മില്ലി സെക്കന്റ് റെസ്പോണ്‍സ് സമയവും 165 ഹെര്‍ട്സ് റിഫ്രഷ് റേറ്റുമുള്ള സ്ക്രീനിന്റെ സഹായത്തോടെ ഗെയിമര്‍ക്ക് വ്യക്തമായ രീതിയില്‍ രംഗം കാണാനും അതിവേഗം തീരുമാനങ്ങളെടുക്കാനും സാധിക്കും. ഇതിലെ കോക്ക്പിറ്റ് മോഡ് അനുസരിച്ച് സ്ക്രീന്‍ 270 ഡിഗ്രി ലംബമായി തിരിക്കാനും ഉയരം ക്രമീകരിക്കാനും സാധിക്കും. ക്വാണ്ടം മിനി എല്‍.ഇ.ഡി. ഉപയോഗിച്ചുള്ള സാംസങിന്റെ ക്വാണ്ടം മാട്രിക്സ് സാങ്കേതികവിദ്യ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. എല്‍.ഇ.ഡിയുടെ കൃത്യമായ നിയന്ത്രണം ഇത് സാധ്യമാക്കുമെന്ന് കമ്പനി പറഞ്ഞു.എ.ഐ. സൗണ്ട് ബൂസ്റ്ററും ഡോള്‍ബി അറ്റ്മോസ് സംവിധാനവുമുള്ള സൗണ്ട് ഡോം ടെക്ക് മികച്ച ശബ്ദാനുഭവവും ഒഡീസി ആര്‍ക്ക് മോണിറ്ററിന് നല്‍കും.