
ഹൈദരാബാദിലെ കെ റഹേജ കോര്‍പ്പിന്റെ ഐടി പാര്‍ക്കില്‍ 18 ലക്ഷം ചതുരശ്രയടി ഓഫീസ് കെട്ടിടം ലീസിനെടുത്തിരിക്കുകയാണ് അമേരിക്കന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനായ ക്വാല്‍കോം.ഐടിപാര്‍ക്കില്‍ നടക്കുന്ന ഏറ്റവും വലിയ ഓഫീസ് ലീസ് ഇടപാടുകളിലൊന്നാണിത്.18 നിലയുള്ള ഒരു കെട്ടിടം മുഴുവനായാണ് കമ്പനി ഏറ്റെടുത്തത്.15 വര്‍ഷക്കാലത്തേക്കായി ഓരോ മൂന്ന് വര്ത്തേയും 15 ശതമാനം വര്‍ധനവ് ഉള്‍പ്പടെ 3054 കോടി രൂപയാണ് ക്വാല്‍കോം വാടകയായി നല്‍കുക.യുഎസിന് പുറത്ത് ക്വാല്കോമിനുള്ള ഏറ്റവും വലിയ ഓഫീസ് കെട്ടിടമാവും ഇത്.പുതിയ ഓഫീസില്‍ 17000-ല്‍ ജീവനക്കാരെ ഉള്‍ക്കൊള്ളാനാവും. നേരത്തെ തന്നെ കെ റഹേജ കോര്‍പ്പിന്റെ മൈന്റ് സ്പേസ് ഐടി പാര്‍ക്കിലെ വിവിധ കെട്ടിടങ്ങളിലായി 10 ലക്ഷം ചതുരശ്ര അടി ഓഫീസുകള്‍ ക്വാല്കോമിനുണ്ട്. ഇത് കൂടാതെ മുംബൈ, ബെംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും ഓഫീസുണ്ട്.