Tech
Trending

ഷാവോമി പാഡ് 6 ഇന്ത്യയില്‍ അവതരിപ്പിച്ചു

ഷാവോമിയുടെ പുതിയ ടാബ് ലെറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷാവോമി പാഡ് 6 എന്ന് പേരിട്ടിരിക്കുന്ന പുതിയ ടാബ് ലെറ്റിന് 11 ഇഞ്ച് 2.8 കെ ഡിസ്‌പ്ലേയാണുള്ളത്. മിസ്റ്റ് ബ്ലൂ, ഗ്രാഫൈറ്റ് ഗ്രേ നിറങ്ങളിലെത്തുന്ന ഷാവോമി പാഡ് 6 ന്റെ ആറ് ജിബി റാം + 128 ജിബി പതിപ്പിന് 26999 രൂപയും എട്ട് ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 28999 രൂപയും ആണ് വില. ആമസോണില്‍ ആണ് ഇതിന്റെ വില്‍പന, ജൂണ്‍ 21 മുതല്‍ വില്‍പന ആരംഭിക്കും. എംഐ. കോമിലും ഷാവോമി റീട്ടെയില്‍ സ്‌റ്റോറുകളിലും ഇത് ലഭ്യമാവും. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എച്ച്ഡിആര്‍10 പിന്തുണയും ഡോള്‍ബി വിഷനും ഇതിലുണ്ട്. മെറ്റല്‍ ബോഡിയാണിതിന്. സ്‌നാപ്ഡ്രാഗണ്‍ 870 പ്രൊസസര്‍ ശക്തിപകരുന്ന ഷാവോമി പാഡ് 6 ല്‍ എട്ട് ജിബി വരെ റാം ഉണ്ട്. ക്വാഡ് സ്പീക്കറുകള്‍, ക്വാഡ് മൈക്രോഫോണുകള്‍, ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനം, 8840 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് എന്നിവയുമുണ്ട്. പുതിയ സ്മാര്‍ട് ടച്ച് കീബോര്‍ഡ് ഷാവോമി പാഡ് 6 നൊപ്പം ലഭിക്കും. വലിയ ടച്ച് ഏരിയയുള്ള കീബോര്‍ഡില്‍ 64 കീ കളുണ്ട്. ഐപിഎക്‌സ്4 റേറ്റിങ് സ്പ്ലാഷ് റെസിസ്റ്റന്‍സുണ്ട് ഇതിന്. ലേറ്റന്‍സി കുറവുള്ള രണ്ടാം തലമുറ ഷാവോമി സ്മാര്‍ട് പെന്‍ ഇതിനൊപ്പമുണ്ട്. ഒറ്റ ചാര്‍ജില്‍ 150 മണിക്കൂര്‍ നേരം ചാര്‍ജ് കിട്ടും. വൈഫൈ6 പിന്തുണയ്ക്കുന്ന ടാബില്‍ സിംകാര്‍ഡ് ഉപയോഗിക്കാനാവില്ല. 13 എംപി റിയര്‍ ക്യാമറയും 8 എംപി സെല്‍ഫി ക്യാമറയും ഇതിനുണ്ട്.

Related Articles

Back to top button