Auto
Trending

ഹ്യുണ്ടായി എക്സ്റ്ററിന്റെ അംബാസിഡറായി ഹാര്‍ദിക് പാണ്ഡ്യ

മൈക്രോ എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന ഹ്യുണ്ടായി എക്സ്റ്ററിന്റെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയെ ഹ്യുണ്ടായി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് ഹാര്‍ദിക് പാണ്ഡ്യയെ അംബാസിഡറാക്കി ഹ്യുണ്ടായിയുടെ ഔദ്യോഗിക അറിയിപ്പ് പുറത്തുവരുന്നത്. ആത്മവിശ്വാസവും ചുറുചുറുക്കുമുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ എനര്‍ജറ്റിക് ജീവിത ശൈലിയുമായി ചേര്‍ന്നു നില്‍ക്കുന്ന വാഹനമാണ് ഹ്യുണ്ടായി എക്സ്റ്റര്‍ എന്നാണ് നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. ജൂലായി 10-ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് ഹ്യുണ്ടായി ആരംഭിച്ച് കഴിഞ്ഞു. മൈക്രോ എസ്.യു.വി. ശ്രേണിയില്‍ തന്നെ ആദ്യ ഫീച്ചറുകളുമായാണ് എക്സ്റ്റര്‍ എത്തുന്നത്. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗ് എന്നതാണ് ഇതില്‍ പ്രധാനം. ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ്, കര്‍ട്ടണ്‍ എന്നിങ്ങനെയാണ് ആറ് എയര്‍ബാഗുകള്‍ ഈ വാഹനത്തില്‍ നല്‍കുന്നത്. വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, സെഗ്മെന്റില്‍ ആദ്യമായി ബര്‍ഗ്ലര്‍ അലാറം എന്നിങ്ങനെ 26 സുരക്ഷ ഫീച്ചകളാണ് എക്സ്റ്ററില്‍ ഹ്യുണ്ടായി നല്‍കുന്നത്. ജൂലായിയില്‍ വില പ്രഖ്യാപിക്കുമെങ്കിലും ഓഗസ്റ്റ് മാസത്തോടെയായിരിക്കും എക്സ്റ്റര്‍ വിപണിയില്‍ എത്തുക.

Related Articles

Back to top button