
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി പുതിയ സേവനം ആരംഭിച്ചു. PNR സ്റ്റാറ്റസ്, ലൈവ് ട്രെയിൻ ട്രാക്കിങ് തുടങ്ങിയ കാര്യങ്ങൾ ഇനി വാട്സ്ആപ്പിലൂടെയും (WhatsApp) അറിയാം.ഈ പുതിയ ഫീച്ചർ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിലോഫി എന്ന സ്റ്റാർട്ട് അപ്പ് ആണ് അവതരിപ്പിച്ചത്.IRCTCയുടെ സഹകരണത്തോടെ യാത്രക്കാർക്ക് അവരുടെ ട്രെയിൻ ട്രാക്ക് ചെയ്യാനും ടിക്കറ്റിന്റെ PNR നമ്പർ ട്രാക്ക് ചെയ്യാനുമെല്ലാമുള്ള സൌകര്യം റെയിലോഫി വാട്സ്ആപ്പിലൂടെ നൽകുന്നു.വാട്സ്ആപ്പ് ചാറ്റ്ബോട്ടിലൂടെയാണ് പുതിയ സേവനം പ്രവർത്തിക്കുന്നത്. ഇതിലൂടെ നമുക്ക് PNR സ്റ്റാറ്റസ്, ലൈവ് ട്രെയിൻ സ്റ്റാറ്റസ്, സ്റ്റേഷനുകളുടെ വിവരങ്ങൾ മറ്റ് യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം അറിയാം.