Auto
Trending

റോക്‌സറിന്റെ പേരില്‍ വീണ്ടും കോടതി കയറി മഹീന്ദ്ര

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര യു.എസ്. വിപണിക്കായി നിര്‍മിച്ച വാഹനമാണ് റോക്‌സര്‍ എന്ന എസ്.യു.വി. എന്നാല്‍, ജീപ്പ് റാങ്ക്‌ളറിന്റെ ഡിസൈന്‍ കോപ്പിയടിച്ചാണ് ഈ വാഹനം നിര്‍മിച്ചതെന്ന ഫിയറ്റ് ക്രൈസ്ലറിന്റെ ആരോപണം ശരിവെച്ച് ആറാമത് യു.എസ്. സര്‍ക്യൂട്ട് കോര്‍ട്ട്. ഇതോടെ മഹീന്ദ്രയും ഫിയറ്റ് ക്രൈസ്ലര്‍ കമ്പനിയുടെ മേധാവികളായ സ്റ്റെല്ലാന്റീസുമായി വീണ്ടും നിയമ പോരാട്ടത്തിന് വഴി ഒരുങ്ങിയിരിക്കുകയാണ്.2018 മുതലാണ് റോക്‌സര്‍ വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ച് ഇരുകമ്പനികളും നിയമപോരാട്ടം ആരംഭിച്ചത്.

അമേരിക്കയില്‍ റോക്‌സറിന്റെ വില്‍പ്പന തടയണമെന്നായിരുന്നു ഫിയറ്റ് ക്രൈസ്ലറിന്റെ ആവശ്യം.ഒടുവില്‍ ഫിയറ്റ് ക്രൈസ്ലറിന്റെ വാദം ശരിവെച്ച ഡെട്രോയിറ്റ് ഫെഡറല്‍ കോടതി 2020 വരെയുള്ള റോക്‌സര്‍ എസ്.യു.വി. വില്‍ക്കുന്നതില്‍ നിന്ന് മഹീന്ദ്രയെ വിലക്കിയിരുന്നു.ഫിയറ്റ് ക്രൈസ്ലറിന്റെ ട്രേഡ് മാര്‍ക്ക് അവകാശങ്ങള്‍ റോക്‌സര്‍ ലംഘിച്ചിട്ടില്ലെന്ന് നേരത്തെ യു.എസിലെ ഒരു ജില്ലാ കോടതി നിരീക്ഷിച്ചിരുന്നു. ഇത് ജീപ്പ് വാഹനമല്ലെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മഹീന്ദ്ര റോക്‌സറിന്റെ കാര്യത്തില്‍ മുമ്പുതന്നെ ഭൗതിക സ്വത്തവകാശ നിയമം ലംഘിച്ചിട്ടുണ്ടെന്നും, സെയ്ഫ് ഡിസ്റ്റന്‍സ് അപ്പീല്‍ നിരസിക്കും മുമ്പ് അതുകൂടി പരിഗണിക്കണമെന്നുമായിരുന്നു.മഹീന്ദ്ര ഇന്ത്യയില്‍ എത്തിച്ച ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ഥാറിനെ അടിസ്ഥാനമാക്കി യു.എസ്. വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനമായിരുന്നു റോക്‌സര്‍.

Related Articles

Back to top button