Tech
Trending

വാട്സാപ്പിൽ ലോഗിന്‍ അപ്രൂവൽ വരുന്നു

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി വാട്‌സാപ്പ് മാറിയിരിക്കുന്നു. ഉപയോഗം ഈ രീതിയില്‍ പ്രാധാന്യം അര്‍ഹിക്കുന്നതുകൊണ്ടു തന്നെ വാട്‌സാപ്പ് അക്കൗണ്ടുകളുടെ സുരക്ഷ അതിപ്രധാനമാണ്. അതിന് വേണ്ടി ‘ലോഗിന്‍ അപ്രൂവല്‍’ എന്ന പുതിയൊരു ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പിന്റെ ഡെവലപ്പര്‍മാര്‍.വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മറ്റാരെങ്കിലും നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് സംബന്ധിച്ച അറിയിപ്പ് ഉപഭോക്താവിന്റെ വാട്‌സാപ്പില്‍ ലഭിക്കും.ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച സമയം, ഏത് ഉപകരണത്തിലാണ് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചത് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇതില്‍ ലഭിക്കുക. ഇതിനായി Allow, Do Not Allow ഓപ്ഷനുകളാണ് ലോഗിന്‍ അപ്രൂവല്‍ സന്ദേശത്തിലുണ്ടാവുക. Allow ചെയ്താല്‍ മറ്റ് ഉപകരണത്തില്‍ ലോഗിന്‍ പൂര്‍ത്തിയാവും.ഈ ഫീച്ചര്‍ എന്ന് മുതല്‍ ലഭ്യമാവുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കിയിട്ടില്ല. ബീറ്റാ ടെസ്റ്റിന് ശേഷമേ ഈ ഫീച്ചര്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം സമാനമായ ഫീച്ചറുണ്ട്. ഒപ്പം ടെലഗ്രാമിലും സമാനമായൊരു ഫീച്ചര്‍ ഉണ്ട്. ഒരു ടെലഗ്രാം അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഉപകരണത്തില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആ നമ്പറില്‍ ഒടിപി എസ്എംഎസ് ആയി ലഭിക്കുന്നതിനൊപ്പം തന്നെ ടെലഗ്രാം സന്ദേശമായും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വിവരവും ഒടിപിയും അടങ്ങുന്ന സന്ദേശം ലഭിക്കും.

Related Articles

Back to top button