Auto
Trending

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 വിപണിയിൽ അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ റോഡ്‌സ്റ്റര്‍ പതിപ്പായി എത്തിയ ഹണ്ടര്‍ 350 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ബൈക്കായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.റെട്രോ ഫാക്ടറി സീരീസ്, മെട്രോ ഡാപ്പര്‍ സീരീസ്, മെട്രോ റിബല്‍ സീരീസ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ബൈക്കിന് യഥാക്രമം 1.49 ലക്ഷം, 1.63 ലക്ഷം, 1.68 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഡി.എന്‍.എ. നിലനിര്‍ത്തി തീര്‍ത്തും പുതുമയുള്ള ഡിസൈനിലാണ് ഹണ്ടര്‍ ഒരുങ്ങിയിട്ടുള്ളത്. എന്‍ജിന്‍ ഏരിയ, എക്സ്ഹോസ്റ്റ്, തുടങ്ങി അലോയി വീലുകള്‍ വരെ എല്ലാം ബ്ലാക്ക് നിറത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. ഡിജിറ്റല്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് അടിസ്ഥാനമായി നല്‍കിയിട്ടുള്ളത്. അതേസമയം, ഉയര്‍ന്ന പതിപ്പില്‍ ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും നല്‍കുന്നുണ്ട്.റോയല്‍ എന്‍ഫീല്‍ഡിന്റെ പുതുതലമുറ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്ഫോമിന്റെ നവീകരിച്ച പതിപ്പിലാണ് ഹണ്ടര്‍ 350 ഒരുങ്ങിയിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സ്‌ക്രാം 411-ല്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്ലാമ്പ്, ഇന്റിക്കേറ്റര്‍ എന്നിവയാണ് ഹണ്ടറിലുമുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജിങ്ങ് നല്‍കി ഡ്യുവല്‍ ടോണിലാണ് ടാങ്കിന്റെ ഡിസൈന്‍, സിംഗിള്‍ പീസ് സീറ്റ്, സ്ലിപ്പ് ഗ്രാബ് റെയില്‍, വൃത്താകൃതിയിലുള്ള ടെയില്‍ലാമ്പ് എന്നിവയും ഈ വാഹനത്തിന് അഴകേകും.റോയല്‍ എന്‍ഫീഡിന്റെ പുതിയ ക്ലാസിക്, മീറ്റിയോര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 349 സി.സി. എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഹണ്ടറിലും കരുത്തേകുക. ഇത് 20 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമേകും.ക്ലാസിക് 350-യെക്കാള്‍ 10 കിലോ ഭാരം കുറച്ച് 181 കിലോഗ്രാം ഭാരമാണ് ഹണ്ടറിലുള്ളത്. 1370 എം.എം. വീല്‍ബേസും 800 എം.എം. സീറ്റ് ഹൈറ്റുമാണ് ഇതില്‍ നല്‍കുന്നത്. 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.

Related Articles

Back to top button