Big B
Trending

എസ്ബിഐയുടെ അറ്റാദായത്തിൽ 6.7 ശതമാനം ഇടിവ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അതിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ ഫലങ്ങള്‍ പുറത്തുവിട്ടു.വാര്‍ഷികാടിസ്ഥാനത്തിലുള്ള അറ്റാദായം 6.7 ശതമാനം ഇടിഞ്ഞ് 6,068 കോടി രൂപയായി. ട്രഷറി നഷ്ടങ്ങളാണ് ലാഭക്ഷമതയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍.പ്രതിവര്‍ഷം പതിനാറ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വലിയ തിരിച്ചടിയാണ് എസ്ബിഐക്ക് നേരിട്ടത്.

ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 12,753 കോടിരൂപയാണ്. 2022 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 18,975 കോടിരൂപയായിരുന്നു. ഇത്തവണ 32.8 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.ആദായത്തിലെ വര്‍ധനയില്‍ നിന്ന് കൂടുതല്‍ നഷ്ടം ലഘൂകരിക്കാന്‍ ബാങ്ക് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ ദിനേശ് ഖര പറഞ്ഞു.ബാങ്കിന്റെ പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ പാദത്തില്‍ 31,196 കോടി രൂപയാണ് അറ്റ പലിശ വരുമാനം. മുന്‍വര്‍ഷം സമാനപാദത്തില്‍ 27,638 കോടിരൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 12.87 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ പോലെയുള്ള സ്ഥിരവരുമാന സെക്യൂരിറ്റികളുള്ള ഏറ്റവും വലിയ പോര്‍ട്ട്‌ഫോളിയോയാണ് എസ്ബിഐക്കുള്ളത്.ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ബോണ്ട് യീല്‍ഡുകള്‍ കുതിച്ചുയര്‍ന്നത് ബാങ്കിന്റെ ട്രേഡിങ് ബുക്കിലെ നഷ്ടം എത്ര വലുതാണെന്ന് കാണിക്കുന്നു. ബോണ്ട് യീല്‍ഡ് ഉയരുമ്പോള്‍ അവയുടെ വില കുറയും.

Related Articles

Back to top button