
ഫോക്സ് വാഗണിന്റെ ഏറ്റവും പുതിയ സെഡാന് ‘വെര്‍ട്യൂസ്’ അടുത്ത മാസം വിപണിയിലെത്തും.പ്രീമിയം മിഡ് സൈസ് സെഡാന് സെഗ്മെന്റിലെ ഏറ്റവും നീളംകൂടിയ കാറാണ് ‘വെര്‍ട്യൂസ്’ എന്നാണ് കമ്പനി പറയുന്നത്. എം.ക്യു.ബി. പ്ലാറ്റ്ഫോമിലാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെ 40-ലധികം സുരക്ഷാ സംവിധാനങ്ങളോടെയാണ് വാഹനമെത്തുന്നത്.ഇന്ത്യ 2.0 പ്രോജക്ടിനു കീഴില്‍ ഫോക്സ് വാഗണ്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഉത്പന്നമാണിതെന്ന് ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ്ഗുപ്ത പറഞ്ഞു.ഫോക്സ്വാഗണിന്റെ ശക്തമായ വിപണിയാണ് കേരളം. പോളോയായിരുന്നു കേരളീയര്‍ക്ക് പ്രിയപ്പെട്ട ഫോക്സ് വാഗണ്‍ വാഹനം. ഇതേ സ്നേഹം ഇപ്പോള്‍ ‘ടൈഗൂണി’നും ലഭിക്കുന്നുണ്ടെന്ന് ആശിഷ് ഗുപ്ത അറിയിച്ചു. കേരളത്തില്‍ ഇടത്തരം എസ്.യു.വി. സെഗ്മെന്റില്‍ 25 ശതമാനം വിഹിതമാണ് ‘ടൈഗൂണി’ലുള്ളത്. ഇന്ത്യയിലെതന്നെ ‘ടൈഗൂണി’ന്റെ ഏറ്റവും ഉയര്‍ന്ന വിപണിവിഹിതമാണിത്. കമ്പനിയുടെ മൊത്തം വില്പനയില് 14-15 ശതമാനം വിഹിതം കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം അറിയിച്ചു.ആറ് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളില് 1.5 ലിറ്റര്‍ ടി.എസ്.ഐ. ഇ.വി. ഒ. എന്ജിന്, 1.0 ലിറ്റര്‍ ടി.എസ്.ഐ. എന്ജിന് ഓപ്ഷനുകളില്‍ വാഹനം ലഭിക്കും. 190 കിലോമീറ്ററാണ് പരമാവധി വേഗം. ഒന്‍പത് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.