
2021-22 കാലയളവില്‍ വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചാ ശതമാനത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര പൊതുമേഖലാ ബാങ്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മൊത്തം അഡ്വാന്‍സ് 26 ശതമാനം വര്‍ധിച്ച് 1,35,240 കോടി രൂപയായി.2022 സാമ്പത്തിക വര്‍ഷത്തല്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്തത്തിലുള്ള ബിസിനസ് വളര്‍ച്ച 20 ശതമാനമാണ്. ബാങ്കിന്റെ മൊത്തം എന്‍പിഎ 2021 മാര്‍ച്ചിലെ 7.23 ശതമാനത്തില്‍ നിന്ന് പകുതിയായി കുറഞ്ഞ് 3.94 ശതമാനമായി. അറ്റ എന്‍പിഎ 2021 മാര്‍ച്ചിലെ 2.48 ശതമാനത്തില്‍ നിന്ന് 0.97 ശതമാനമായും കുറഞ്ഞു.നടപ്പ് സാമ്പത്തിക വര്‍ഷം അറ്റാദായത്തില്‍ 25-30 ശതമാനം വളര്‍ച്ചയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര ലക്ഷ്യമിടുന്നത്.