Big B
Trending

യുഎസില്‍ പലിശ നിരക്ക് ഉയര്‍ത്തി

മൂന്നുവര്‍ഷത്തിനുശേഷം ഇതാദ്യമായി യുഎസില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചു. നയരൂപീകരണ സമിതിയായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി(എഫ്ഒഎംസി)യുടെ രണ്ടുദിവസം നീണ്ട യോഗത്തിനുശേഷമാണ് നിരക്ക് കാല്‍ ശതമാനം(0.25%) വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.ഇതോടെ 2022 അവസാനമാകുമ്പോള്‍ പലിശ നിരക്ക് 1.9ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ വര്‍ഷം നടക്കാനിരിക്കുന്ന ആറ് യോഗങ്ങളിലും നിരക്ക് വര്‍ധിപ്പിക്കാനാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം. 2023ല്‍ നിരക്ക് വര്‍ധന ഉണ്ടായേക്കില്ലെന്നുമാണ് വിലയിരുത്തല്‍. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാതെ, പണപ്പെരുപ്പത്തെ നേരിടാനാണ് കേന്ദ്ര ബാങ്കിന്റെ ശ്രമം.അവസാനമായി 2018ലാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത്. കോവിഡിനെതുടര്‍ന്ന് നിരക്ക് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പിന്നീട്‌ കുറയ്ക്കുകയുംചെയ്തു.യുഎസിലെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.9ശതമാനമാണ് രേഖപ്പെടുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പുണ്ടായതിനാല്‍ പ്രതീക്ഷിച്ചതിലൂം കൂടുതല്‍ നിരക്ക് ഉയര്‍ത്തേണ്ടിവന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാം.

Related Articles

Back to top button