Auto
Trending

കിടിലന്‍ നിറത്തിൽ ഒല ഇ-സ്‌കൂട്ടര്‍ വില്‍പ്പന നാളെ മുതല്‍ വീണ്ടും

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലെ അതികായരായ ഒല ഇലക്ട്രിക് വീണ്ടും സെയില്‍സ് വിന്‍ഡോ തുറക്കുന്നു. ഹോളി ആഘോഷങ്ങള്‍ക്ക് നിറമേകാനാണ് ഒല രണ്ട് ദിവസത്തേക്ക് വീണ്ടും വില്‍പ്പന ആരംഭിക്കുന്നത്.റെഗുലര്‍ മോഡലുകള്‍ക്ക് പുറമെ, ഹോളിയുടെ ഭാഗമായി ഒരു പ്രത്യേക പതിപ്പും വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്നും ഒല അറിയിച്ചിട്ടുണ്ട്. ഗെറുവ എന്ന നിറത്തിലാണ് ഈ പ്രത്യേക പതിപ്പ് വില്‍പ്പനയ്ക്ക് എത്തുക. മാര്‍ച്ച് 17,18 ദിവസങ്ങളില്‍ മാത്രമായിരിക്കും ഈ നിറത്തിലുള്ള വാഹനം വില്‍പനയ്ക്ക്‌ എത്തുകയെന്നാണ് വിവരം. നേരത്തെ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്കുചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 17-ാം തീയതി വാങ്ങലിനുള്ള പ്രത്യേകം ആക്‌സസ് ലഭിക്കും.ഒലയുടെ എസ്1 പ്രോ മുമ്പ് 10 നിറങ്ങളിലാണ് എത്തിയിരുന്നത്. ഇവയ്‌ക്കൊപ്പമാണ് പ്രത്യേക പതിപ്പായി പുതിയ നിറവും എത്തിയിട്ടുള്ളത്. പണം അടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വാങ്ങല്‍ പ്രക്രിയ മുമ്പുണ്ടായിരുന്നത് പോലെ ഒലയുടെ ആപ്ലിക്കേഷനിലൂടെയായിരിക്കും. ഒല എസ്1 പ്രോയിക്കുള്ള പുതിയ ഓര്‍ഡറുകള്‍ ഡെലിവറി ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്ന് 2022 ഏപ്രില്‍ മുതല്‍ ആരംഭിക്കും. വാഹനം ഉപയോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Related Articles

Back to top button