Tech
Trending

ലൈവ് ക്രിക്കറ്റ് സ്‌കോര്‍ ഫീച്ചറുമായി ബോട്ട് വേവ് പ്രോ 47 സ്മാര്‍ട് വാച്ച് എത്തി

ബോട്ടിന്റെ ആദ്യ ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട് വാച്ച് ബോട്ട് വേവ് പ്രോ 47 പുറത്തിറക്കി. 3199 രൂപയാണ് വില. അസാപ് ചാര്‍ജ്, 24എ-7 ഹെല്‍ത്ത് മോണിറ്ററിങ്, കസ്റ്റമൈസ് ചെയ്ത ഫിറ്റ്‌നസ് പ്ലാനുകള്‍, ലൈവ് ക്രിക്കറ്റ് സ്‌കോര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായാണ് വാച്ച് എത്തിയിരിക്കുന്നത്.1.69 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയില്‍ 50നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ഉണ്ട്. 100 ല്‍ അധികം ക്ലൗഡ് അധിഷ്ടിത വാച്ച് ഫേസുകള്‍ ലഭ്യമാണ്. ബോട്ട് ക്രെസ്റ്റ് ആപ്പ് ഉപയോഗിച്ച് വാച്ചില്‍ ഇഷ്ടാനുസരണമുള്ള വാച്ച് ഫേസുകള്‍ വെക്കാനും സാധിക്കും.കറുപ്പ്, നീല, പിങ്ക് നിറങ്ങളില്‍ സ്മാര്‍ട് വാച്ച് വിപണിയിലെത്തും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബോട്ട് ക്രെസ്റ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ടെമ്പറേച്ചര്‍ മോണിറ്റര്‍, എസ്പിഓ2 മോണിറ്റര്‍ എന്നിവ വാച്ചിലുണ്ട്.വിവിധ സ്‌പോര്‍ട്‌സ് മോഡുകളും നടത്തം, ട്രെഡ്മില്‍, ഓട്ടം, ഇന്‍ഡോര്‍ സൈക്ലിങ്, ക്രിക്കറ്റ്, ബോക്‌സിങ്, കരാട്ടെ, ടേബിള്‍ ടെന്നീസ്, പൈലറ്റ്‌സ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ഫുട്ബാള്‍ ഉള്‍പ്പടെയുള്ള ആക്റ്റിവിറ്റ് ട്രാക്കിങ് സംവിധാനവും വാച്ചിലുണ്ട്.ഐപി 67 വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്റ് ആണ് ബോട്ട് വേവ് പ്രോ 47 സ്മാര്‍ട് വാച്ച്.ഏഴ് ദിവസം ഉപയോഗിക്കാനാവും വിധം ബാറ്ററി ശേഷിയുണ്ട്. ഒപ്പം അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. ഇതുവഴി 30 മിനിറ്റില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാനാവും.

Related Articles

Back to top button