Tech
Trending

ഗൂഗിൾ I/O 2022 കോൺഫറൻസ് തിയ്യതി പ്രഖ്യാപിച്ചു

ഗൂഗിളിന്റെ ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ 2022 കോണ്‍ഫറന്‍സ് തീയ്യതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക പസില്‍ (Puzzle) ഗൂഗിള്‍ പങ്കുവെച്ചു. ഇത് പരിഹരിക്കുന്നവര്‍ക്ക് തീയ്യതി കാണാനാവും.മെയ് 11 നും 12 നുമാണ് ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സ് നടക്കുന്നത്. കാലിഫോര്‍ണിയയിലെ ഷോര്‍ലൈന്‍ ആംഫി തീയറ്ററില്‍ നിന്ന് ഓണ്‍ലൈന്‍ ആയാണ് പരിപാടി നടക്കുക. വേദിയില്‍ നേരിട്ടെത്തുന്നവരുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. ഗൂഗിള്‍ ജീവനക്കാരും വ്യവസായ പങ്കാളികളുമായിരിക്കും അവരിലുണ്ടാവുക. മറ്റുള്ളവര്‍ക്കെല്ലാം കഴിഞ്ഞ വര്‍ഷത്തെ പോലെ ഓണ്‍ലൈനായി പങ്കെടുക്കാം.2020 ല്‍ നടത്താനിരുന്ന കോണ്‍ഫറന്‍സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. പിന്നീട് 2021 ല്‍ ഓണ്‍ലൈനായാണ് പരിപാടി നടത്തിയത്. ഈ വര്‍ഷവും അത് ആവര്‍ത്തിക്കുകയാണ് കമ്പനി.ഈ വര്‍ഷം എല്ലാവര്‍ക്കും സൗജന്യമായി പരിപാടിയില്‍ പങ്കെടുക്കാനാവും. താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ മാര്‍ച്ചില്‍ തന്നെ ആരംഭിച്ചേക്കും.കഴിഞ്ഞ വാര്‍ഷിക കോണ്‍ഫറന്‍സലിലാണ് ആന്‍ഡ്രോയിഡ് 12 ഗൂഗിള്‍ അവതരിപ്പിച്ചത്. ഒപ്പം ഗൂഗിള്‍ മാപ്പ്, ഫോട്ടോസ്, ആന്‍ഡ്രോയിഡ് ടിവി, ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോം, എഐ എന്നിവയിലുള്ള പുതിയ അപ്‌ഗ്രേഡുകളും പ്രഖ്യാപിക്കുകയുണ്ടായി.ഈ വര്‍ഷം മെയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ആന്‍ഡ്രോയിഡ് 12 ന്റെ പിന്‍ഗാമിയായ ആന്‍ഡ്രോയിഡ് 13 ഓഎസ് പുറത്തിറക്കിയേക്കും. ഇതോടൊപ്പം പുതിയ പിക്‌സല്‍ ഫോണായ പിക്‌സല്‍ 6എ പുറത്തിറക്കിയേക്കും.

Related Articles

Back to top button