Big B
Trending

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാകും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. പാര്‍ലമെന്റിന്റെ ഇരുസഭകളെയും ആദ്യമായാണ് രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത്. ഏപ്രില്‍ ആറിന് സെഷന്‍ സമാപിച്ചേക്കും.ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ സാമ്പത്തിക സര്‍വെയും അവതരിപ്പിച്ചേക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 10വരെ തുടരും. സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് ആറിന് ആരംഭിച്ച് ഏപ്രില്‍ ആറിനാകും അവസാനിക്കുക.

Related Articles

Back to top button