Tech
Trending

റെഡ്മി 12സി വിപണിയിൽ അവതരിപ്പിച്ചു

സ്മാർട് ഫോൺ ബ്രാൻഡ് റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി 12സി ചൈനയിൽ അവതരിപ്പിച്ചു. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് സ്മാർട് ഫോൺ പുറത്തിറക്കിയത്. പോളികാർബണേറ്റ് ബോഡിയും പ്ലാസ്റ്റിക് ഫ്രെയിമും നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. റെഡ്മി 12സിയുടെ 4ജിബി റാം + 64ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 699 യുവാൻ (ഏകദേശം 8,400 രൂപ) ആണ് വില. 4 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 799 യുവാനും (ഏകദേശം 9,600 രൂപ), ടോപ്പ് എൻഡ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 899 യുവാനുമാണ് (ഏകദേശം 10,800 രൂപ) വില. ഷാഡോ ബ്ലാക്ക്, സീ ബ്ലൂ, മിന്റ് ഗ്രീൻ, ലാവെൻഡർ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് സ്മാർട് ഫോൺ വരുന്നത്.

റെഡ്മി 12സി ഒരു ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ) സ്ലോട്ടോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മാലി-ജി 52 ജിപിയുവിനൊപ്പം ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 85 പ്രോസസർ ആണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്. LPDDR4X റാമും eMMC 5.1 ഫ്ലാഷ് മെമ്മറിയും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതകളാണ്. ഹാൻഡ്‌സെറ്റിന് പിന്നിൽ ചതുരാകൃതിയിലുള്ള കട്ട്ഔട്ട് ഉണ്ട്. ഇതിൽ എൽഇഡി ഫ്ലാഷിനൊപ്പം ഒരു ക്യാമറയും ഉണ്ട്. ക്യാമറ മൊഡ്യൂളിനോട് ചേർന്ന് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. റെഡ്മി 12 സിയുടെ പിൻവശത്തുള്ള ക്യാമറ 50 മെഗാപിക്സൽ സെൻസറാണ്. അതേസമയം സെൽഫികൾക്കായി സ്മാർട് ഫോണിൽ 5 മെഗാപിക്സൽ ക്യാമറ സെൻസറും മുൻവശത്ത് ചെറിയ ഡ്യൂ-ഡ്രോപ്പ് നോച്ച് ഡിസൈനിൽ ഉണ്ട്. റെഡ്മി 12സിയിൽ 6.71 ഇഞ്ച് എച്ച്ഡി+ (1650×720 പിക്‌സൽ) റെസലൂഷൻ ഡിസ്‌പ്ലേയിൽ 20:6:9 ആസ്പെക്ട് റേഷ്യോയും 500 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണ്. 3.5 എംഎം ഹെഡ്‌ഫോൺ സ്ലോട്ടും 5000 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള മൈക്രോ യുഎസ്ബി പോർട്ടും ഈ ഹാൻഡ്സെറ്റിലുണ്ട്. 12C 10W ചാർജിങ് ശേഷിയുള്ള അഡാപ്റ്ററും ലഭ്യമാണ്.

Related Articles

Back to top button