Big B
Trending

എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍: സ്ഥാപകർക്ക് നല്‍കിയ അതേ തുക നല്‍കുമെന്ന് അദാനി

എന്‍ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ക്ക് നല്‍കിയ അതേ തുക ഓപ്പണ്‍ ഓഫറില്‍ ഓഹരികള്‍ കൈമാറിയവര്‍ക്ക് നല്‍കുമെന്ന് അദാനി എന്റര്‍പ്രൈസസ്.ഓഹരിയൊന്നിന് 342.65 രൂപ പ്രകാരമായിരുന്നു റോയ് ദമ്പതികള്‍ അദാനിക്ക് ഓഹരി കൈമാറിയത്. ഓപ്പണ്‍ ഓഫറില്‍ വാഗ്ദാനം ചെയ്ത വിലയുടെ 17ശതമാനം അധികതുകയാണിത്. ഇതില്‍ ബാക്കിയുള്ള 48.65 രൂപയാണ് ഓപ്പണ്‍ ഓഫറില്‍ ഓഹരികള്‍ വിറ്റവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചത്. സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ തീരുമാനം. ഓപ്പണ്‍ ഒഫര്‍ അവസാനിച്ച് 26 ആഴ്ചകള്‍ക്കുള്ളില്‍ ഓഹരികള്‍ കൈമാറുകയാണെങ്കില്‍ ഒരേവില നല്‍കണമെന്നാണ് ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥ. ഓപ്പണ്‍ ഓഫറില്‍ 53 ലക്ഷം ഓഹരികളാണ് (27.26ശതമാനം) അദാനിക്ക് ലഭിച്ചത്. റോയ് ദമ്പതികളുടേതുകൂടിയായപ്പോള്‍ എന്‍ഡിടിവിയുടെ 65ശതമാനം ഓഹരികള്‍ അദാനിക്ക് സ്വന്തമായി.

Related Articles

Back to top button