Tech
Trending

ട്വിറ്ററില്‍ ‘ഒഫിഷ്യല്‍’ ലേബല്‍ തിരിച്ചെത്തി

ട്വിറ്ററില്‍ അടുത്തിടെ അവതരിപ്പിച്ച ‘ഒഫിഷ്യല്‍’ ബാഡ്ജ് ചില അക്കൗണ്ടുകളിലേക്ക് തിരികെ കൊണ്ടുവന്നു. അതേസമയം, പുതിയ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന് വേണ്ടിയുള്ള ഓപ്ഷന്‍ അപ്രത്യക്ഷമായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ട്വിറ്ററില്‍ വ്യാപകമായി വെരിഫൈഡ് ബ്ലൂടിക്ക് ഉള്ള വ്യാജ അക്കൗണ്ടുകള്‍ പെരുകിയ പശ്ചാത്തലത്തിലാണ് പ്രതിമാസം എട്ട് ഡോളര്‍ നിരക്കില്‍ ലഭ്യമാക്കിയ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ അപ്രത്യക്ഷമായിരിക്കുന്നത്.അടുത്തിടെ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച ‘ഒഫിഷ്യല്‍’ ടാഗ് വെള്ളിയാഴ്ച കമ്പനി വീണ്ടും തിരികെ കൊണ്ടുവന്നു. ആള്‍മാറാട്ടം ചെറുക്കാന്‍ വേണ്ടിയാണിത് തിരികെ കൊണ്ടുവന്നതെന്ന് ട്വിറ്റര്‍ സപ്പോര്‍ട്ട് അക്കൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷനുള്ള ഓപ്ഷന്‍ നീക്കം ചെയ്ത കാര്യം കമ്പനി ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല.

Related Articles

Back to top button