Tech
Trending

ജിയോ ട്രൂ 5ജി ഇനി ബെംഗളൂരുവിലും ഹൈദരാബാദിലും ലഭ്യമാകും

റിലയൻസ് ജിയോ ട്രൂ 5ജി സേവനം ഇനിമുതൽ ബെംഗളൂരുവിലും ഹൈദരാബാദിലും കൂടി ലഭ്യമാകും. നേരത്തെ മുംബൈ, ഡൽഹി,കൊൽക്കത്ത, ചെന്നൈ, വാരണാസി, നാഥ്ദ്വാര എന്നിങ്ങനെ ആറ് നഗരങ്ങളിലാണ് ജിയോ 5ജി പ്രഖ്യാപിച്ചത്.മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നതിനായി ജിയോ ട്രൂ 5ജി സേവനങ്ങൾ ഘട്ടം ഘട്ടമായാണ് അവതരിപ്പിക്കുന്നത്.ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകളും പ്രതികരണങ്ങളും ജിയോയെ ആഗോളതലത്തിൽ ഏറ്റവും നൂതനമായ 5G നെറ്റ്‌വർക്ക് നിർമിക്കാൻ സഹായിക്കുന്നു. ജിയോ ട്രൂ 5ജി നെറ്റ്‌വർക്കിൽ ഉപഭോക്‌താക്കൾ 500 Mbps മുതൽ 1 Gbps വരെ സ്പീഡ് ലഭിക്കുന്നുണ്ട്.വൈ-ഫൈ സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാം. ജിയോ ട്രൂ 5ജി വൈ-ഫൈ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത് ധാരാളം ആളുകള്‍ വന്നുപോകുന്ന ഇടങ്ങളിലാണ്-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങൾ,റെയില്‍വേ സേറ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വാണിജ്യ ഹബുകള്‍ തുടങ്ങിയവ ഉള്ള മേഖലകളിലാണ് ഇത് കിട്ടുന്നത്.

Related Articles

Back to top button