Auto
Trending

ടി.വി.എസ്. ഇലക്ട്രിക് ബൈക്ക് ഐക്യൂബ് ഇനി പൂണെയിലും

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ കരുത്തൻ സാന്നിധ്യമാകാൻ ടി.വി.എസ്. നിർമിച്ച ഇലക്ട്രിക് മോഡലായ ഐ-ക്യൂബ് ഇനി പൂണെ നഗരത്തിലും ഓടി തുടങ്ങും. ബെംഗളൂരു, ഡൽഹി എന്നീ നഗരങ്ങൾക്ക് പിന്നാലെ ടി.വി.എസ്. ഐക്യൂബ് എത്തുന്ന മൂന്നാമത്തെ നഗരമാണ് പൂണെ. 1.11 ലക്ഷം രൂപയാണ് പൂണെയിലെ ഈ വാഹനത്തിന്റെ എക്സ്ഷോറും വില. 5000 രൂപ അഡ്വാൻസ് തുക ഈടാക്കി ഈ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.വരും മാസങ്ങളിൽ ഇന്ത്യയിലെ 20 നഗരങ്ങളിൽ കൂടി ഈ വാഹനം വിൽപ്പനയ്ക്ക് എത്തിക്കാനാണ് ടി.വി.എസ്. പദ്ധതി ഒരുക്കുന്നത്.


ന്യൂജനറേഷൻ സ്കൂട്ടർ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുടെ അകമ്പടിയിലാണ് ടി.വി.എസ്. ഐക്യൂബ് നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്. സ്മാർട്ട് എക്സോനെക്ട് പ്ലാറ്റ്ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാൻസ്ഡ് ടി.എഫ്.ടി. ഇൻസ്ട്രുമെന്റ് കൺസോൾ, ജിയോ ഫെൻസിങ്ങ്, ബാറ്ററി ചാർജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷൻ ലാസ്റ്റ് പാർക്ക് ലൊക്കേഷൻ തുടങ്ങിയവ നൽകുന്ന ഐക്യൂബ് ആപ്പ് തുടങ്ങിയവാണ് ഇതിൽ നൽകിയിരിക്കുന്നത്.റെഗുലർ സ്കൂട്ടറുകൾക്ക് സമാനമായ ഡിസൈനിങ്ങ് ശൈലിയിലാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. ഡ്യുവൽ ടോൺ ഫിനീഷിങ്ങിലാണ് ബോഡി, വലിപ്പം കുറഞ്ഞ എൽ.ഇ.ഡി.ഹെഡ്ലാമ്പ്, അലോയി വീലുകൾ, ഡിസ്ക് ബ്രേക്ക്, ഒറ്റ പാനലിൽ ഡിസൈൻ ചെയ്തിരിക്കുന്ന എൽ.ഇ.ഡി.ടെയ്ൽ ലാമ്പും ടേൺ ഇന്റിക്കേറ്ററും, ഇതിനു മുകളിലായി നൽകിയിട്ടുള്ള ചാർജിങ്ങ് സ്ലോട്ട് എന്നിവ ചേർന്നതാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ്.കരുത്തിലും പ്രകടനത്തിലും ഒരു 125 സി.സി. സ്കൂട്ടറിനോട് കിടപിടിക്കുന്ന മോഡലാണ് ഐക്യൂബ്. 4.4 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. 140 എൻ.എം.ടോർക്കാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറിൽ 78 കിലോമീറ്ററാണ് ഈ സ്കൂട്ടറിന്റെ പരമാവധി വേഗത.

Related Articles

Back to top button