Auto
Trending

ഇലക്ട്രിക് കാറിനായ് കൈകോര്‍ത്ത് മാരുതിയും ടൊയോട്ടയും

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനം വർധിച്ച് വരികയും ഇത്തരം വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവയ്ക്കാൻ മാരുതി സുസുക്കി-ടൊയോട്ട മോട്ടോർ കോർപ്പറേഷൻ കൂട്ടുകെട്ട്. ചെലവ് കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിലെത്തിക്കാനാണ് ഈ കമ്പനികൾ കൈകോർക്കുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ കൂടിയായ മാരുതിയായിരിക്കും പദ്ധതിക്ക് നേതൃത്വം നൽകുക. ആദ്യ വാഹനം 2024 അവസാനമോ 2025 ആദ്യമോ പുറത്തിറക്കാനാകുമെന്നാണ് സൂചനകൾ.ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുതി വാഹനത്തിന് മാത്രമായി ഒരുക്കുന്ന പുതിയ പ്ലാറ്റ്ഫോമിൽ പലതരം വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ഇരുകമ്പനികളുടെയും പ്രതീക്ഷയെന്നാണ് റിപ്പോർട്ട്. 2025-ൽ വൈദ്യുതവാഹനം വിപണിയിലെത്തിക്കുമെന്ന് മാരുതി സുസുക്കി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നു. ഏതു പ്ലാന്റിലായിരിക്കും നിർമാണമെന്നത് തീരുമാനമായിട്ടില്ലെന്ന് മാരുതി സുസുക്കി വക്താവ് അറിയിച്ചു. ഈരംഗത്ത് ഇരുകമ്പനികളുടെയും സഹകരണം വിപണിയിൽ കൂടുതൽ മത്സരക്ഷമത ഉറപ്പാക്കുമെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സും വ്യക്തമാക്കി.ഇന്ത്യക്ക് പുറമെ, യൂറോപ്പ്, തായ്ലാൻഡ് തുടങ്ങിയ വിപണികളെയും ലക്ഷ്യമിട്ടാണ് മാരുതി സുസുക്കി-ടൊയോട്ട കൂട്ടുക്കെട്ടിലെ ഇലക്ട്രിക് വാഹനങ്ങൾ എത്തുക. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വാഹനങ്ങളും സാങ്കേതികവിദ്യയും പങ്കിടുന്നതിനായി 2018-ൽ ടൊയോട്ടയും മാരുതി സുസുക്കിയും കരാറിൽ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി മാരുതി നിരത്തുകളിൽ എത്തിച്ച ബൊലേനൊ, ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ റീ ബാഡ്ജിങ്ങ് പതിപ്പ് നിരത്തുകളിൽ എത്തിച്ചിട്ടുണ്ട്.

Related Articles

Back to top button