Auto
Trending

ടൊയോട്ട വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ വില

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടൊയോട്ട വാഹനങ്ങളുടെ വില ഉയർത്തുന്നു. ഒക്ടോബർ ഒന്ന് മുതൽ ടൊയോട്ട ഇന്ത്യയിൽ എത്തിക്കുന്ന എല്ലാ വാഹനങ്ങളുടെയും വില വർധിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്. അതേസമയം, എത്ര ശതമാനം വിലയാണ് വർധിപ്പിക്കുന്നതെന്ന് ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല.വാഹനങ്ങളുടെ നിർമാണ ചെലവ് ഉയർന്നതിനെ തുടർന്ന് വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നാണ് വില വർധനവിൽ ടൊയോട്ട നൽകുന്ന വിശദീകരണം.ടൊയോട്ടയുടെ ഓരോ മോഡലുകൾക്കും വേരിയന്റുകൾക്കും അനുസരിച്ച് വിലയിൽ മാറ്റമുണ്ടായേക്കുമെന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.വാഹനങ്ങളുടെ നിർമാണ സാമഗ്രികളുടെ വിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, നിർമാണ ചെലവിൽ ഉണ്ടായിട്ടുള്ള വർധനവ് പൂർണമായും ഉപയോക്താക്കളെ ബാധിക്കാതെയുള്ള വർധനവ് വരുത്താനാണ് ടൊയോട്ട ഉദ്ദേശിക്കുന്നതെന്നാണ് ടൊയോട്ട കിർലോസ്കർ അറിയിച്ചിട്ടുള്ളത്.നിർമാണ സാമഗ്രികളുടെ വില വർധിച്ചതിനെ തുടർന്ന് ഇന്ത്യയിലെ മറ്റ് പല വാഹന നിർമാതാക്കളും വില വർധനവ് പ്രഖ്യാപിച്ചിരുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഫോക്സ്വാഗൺ തുടങ്ങിയ കമ്പനികളാണ് മുമ്പ് വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ടാറ്റയുടെ വാണിജ്യ വാഹനങ്ങൾക്കും ഒക്ടോബർ ഒന്ന് മുതൽ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button