Big B
Trending

ഡിഎച്ച്എഫ്എലിനെ പിരമൽ എന്റർപ്രൈസസ് തന്നെ ഏറ്റെടുക്കും

കടബാധ്യതയെതുടർന്ന് പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ്(ഡിഎച്ച്എഫ്എൽ)കോർപറേഷന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി പിരമൽ എന്റർപ്രൈസസ്.ഡിഎച്ച്എഫ്എലിന് കടബാധ്യതയുള്ളവരിൽ 94ശതമാനംപേരും അനുകൂലമായി വോട്ടുചെയ്തതിനെതുടർന്നാണ് ഏറ്റെടുക്കൽ സാധ്യമായത്. ആർബിഐ, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ എന്നിവയുടെ അംഗീകാരവും ഇതിന് ലഭിച്ചിരുന്നു.38,050 കോടി രൂപയുടേതാണ് ഇടപാട്. 14,700 കോടി രൂപ പണമായി മുൻകൂർനൽകും. 19,550 കോടിയുടെ കടപ്പത്രവുമായിട്ടായിരിക്കും ഏറ്റെടുക്കൽ. പാപ്പരത്ത നിയപ്രകാരം ഇതാദ്യമായാണ് ഒരുധനകാര്യ സ്ഥാപനത്തിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കുന്നത്.ഡിഎച്ച്എഫ്എലിന്റെ ഏറ്റെടുക്കലിന് ദീർഘകാലത്തെ നടപടിക്രമങ്ങളാണ് പിരമൽ എന്റർപ്രൈസസിന് പൂർത്തിയാക്കേണ്ടിവന്നത്. യുഎസ് കമ്പനിയായ ഒക്ട്രീ ക്യാപിറ്റൽ, അദാനി ക്യാപിറ്റൽ എന്നിവയും ദിവാൻ ഹൗസിങ് ഫിനാൻസിനെ ഏറ്റെടുക്കാൻ രംഗത്തുണ്ടായിരുന്നു.ഭവനവായ്പ മേഖലിയിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് 24 സംസ്ഥാനങ്ങളിലായി 301 ശാഖകളും 2,338 ജീവനക്കാരുമാണുമുള്ളത്.ഏറ്റെടുക്കലിനുശേഷം പിരമൽ ക്യാപിറ്റൽ ആൻഡ് ഹൗസിങ് ഫിനാൻസ്(പിസിഎച്ച്എഫ്എൽ)എന്നപേരിലാകും സ്ഥാപനം അറിയപ്പെടുക. പിരമൽ എന്റർപ്രൈസസിന്റെ പൂർണഉടമസ്ഥതയിലാകും സ്ഥാപനം പ്രവർത്തിക്കുക.

Related Articles

Back to top button