
തരംഗമായി മാറിയ വെൽഫയറിന്റെ വല്യേട്ടൻ എന്നു വിശേഷിപ്പിക്കാവുന്ന എൽഎം 300 എച്ച് ഉടൻ ഇന്ത്യയിൽ എത്തും. ടൊയോട്ടയുടെ തന്നെ ആഡംബര വാഹനനിർമാണ വിഭാഗമായ ലെക്സസ് ഇൗ വാഹനം ഒാട്ടോ എക്സ്പോ 2023–ൽ അവതരിപ്പിച്ചു.പുറത്തെ വ്യത്യാസങ്ങളേക്കാൾ അധികം അകത്താണ് ഇൗ വാഹനത്തിന് മാറ്റങ്ങളുള്ളത്. നാലു സീറ്റ്, ഏഴു സീറ്റ് മോഡലുകളിൽ ഇൗ വാഹനം ലഭ്യമാണ്. നാലു സീറ്റ് മോഡലിൽ ഡ്രൈവർ ക്യാബിനും പിൻനിരയും തമ്മിൽ വിഭജിക്കാനുള്ള സംവിധാനമുണ്ട്. 26 ഇഞ്ച് ഡിസ്പ്ലേ, റെഫറിജിറേറ്റർ, റിക്ലൈനിങ് വൈന്റിലേറ്റഡ് സീറ്റുകൾ തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങളാണ് വാഹനത്തിലുള്ളത്. വെൽഫെയറിന്റെ അതേ ഡിസൈനുള്ള എന്നാൽ ആഡംബരത്തിൽ അതിനെ കവച്ചു വയ്ക്കുന്നതാണ് പുതിയ വാഹനം. 2.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് ഇൗ വാഹനത്തിന്റേത്. സെൽഫ് ചാർജിങ് സംവിധാനമുള്ള വാഹനത്തിന്റെ വാഹനത്തിന്റെ ആക്സിലുകളിലുള്ള മോട്ടറും ഇൗ എഞ്ചിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.