
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഖൂ 11 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഐഖൂ 11 ന്റെ 8 ജിബി + 256 ജിബി വേരിയന്റിന് 59,699 രൂപയാണ് വില. 16 ജിബി + 256 ജിബി വേരിയന്റിന് 64,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. തുടക്കത്തില്‍ ചില ബാങ്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ജനുവരി 12 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. രണ്ട് കളര്‍ വേരിയന്റിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.സ്‌നാപ്പ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറുമായാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ എത്തിയത്. 6.78 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. 50 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും 13 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സും എട്ട് മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 120 W ഫാസ്റ്റ് ചാര്‍ജിങ്ങും 5000 mAh ബാറ്റയുമായാണ് ഫോണ്‍ അവതരിപ്പിച്ചത്.