
പ്രീമിയം സ്മാർട് ഫോൺ ബ്രാൻഡായ ടെക്നോ മൊബൈലിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു. ഏഴായിരം രൂപയിൽ താഴെ വരുന്ന സ്മാർട് ഫോൺ വിഭാഗത്തിൽ ഏറ്റവും മികച്ച സ്പെസിഫിക്കേഷനുകൾ, ഹൈടെക് ക്യാമറ, വിശ്വസനീയവും കരുത്തുറ്റതുമായ ബാറ്ററി, ഫാസ്റ്റ് ചാർജിങ്, വലിയ ഡിസ്പ്ലേയോടു കൂടിയ ട്രെൻഡി ഡിസൈൻ തുടങ്ങിയവ വാഗ്ദാനം ചെയ്ത് എൻട്രി ലെവൽ സ്മാർട്ഫോണുകളുടെ വർധിച്ചു വരുന്ന ആവശ്യം നിറവേറ്റാനാണ് ടെക്നോ പോപ് 7 പ്രോയിലൂടെ ബ്രാൻഡ് ലക്ഷ്യമിടുന്നത്.4 ജിബി + 64 ജിബി വേരിയന്റിന് 6799 രൂപയാണ് വില. 6 ജിബി + 64 ജിബി വേരിയന്റിന് 7299 രൂപയുമാണ് വില. ബ്ലാക്ക്, ബ്ലൂ എന്നീ നിറങ്ങളിലെത്തുന്ന ടെക്നോ പോപ് 7 പ്രോ ഫെബ്രുവരി 22 മുതൽ ആമസോണിൽ വിൽപന തുടങ്ങും.10 വാട്ട് ടൈപ്പ് സി-ചാർജറുമായാണ് ടെക്നോ പോപ് സീരീസിലെ ഈ ഏറ്റവും പുതിയ മോഡൽ വരുന്നത്. 5000 എംഎഎച്ച് ബാറ്ററി 29 ദിവസത്തെ സ്റ്റാൻഡ്ബൈ സമയവും 156 മണിക്കൂർ വരെ മ്യൂസിക്ക് പ്ലേബാക്ക് സമയവും നൽകുന്നു. മികച്ച ഫൊട്ടോഗ്രഫി അനുഭവത്തിനായി നൂതനമായ 12 എംപി എഐ പ്രവർത്തനക്ഷമമാക്കിയ ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിന്. 5 എംപി എഐ സെൽഫി ക്യാമറയുമുണ്ട്. മെമ്മറിഫ്യൂഷന് വഴി അധിക റാം, സുഗമമായ മൾട്ടിടാസ്കിങ്, തടസരഹിത പ്രവർത്തനം, മികച്ച സ്റ്റോറേജ് എന്നിവയ്ക്കായി 64 ജിബി റോം, 6.56 എച്ച്ഡി ഡിസ്പ്ലേ എന്നിവയും സവിശേഷതകളാണ്.