
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഈ വർഷത്തെ ആദ്യത്തെ സ്മാർട്ട്ഫോണായി ടെക്നോ ഫാന്റം എക്സ്2 5ജി വിപണിയിലെത്തി. ടെക്നോ ഫാന്റം എക്സ്2 5ജി സ്മാർട്ട്ഫോണിന്റെ വില 39,999 രൂപയാണ്.സ്റ്റാർഡസ്റ്റ് ഗ്രേ, മൂൺലൈറ്റ് സിൽവർ കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ആമസോൺ ഇന്ത്യ വെബ്സൈറ്റിലൂടെയാണ് ടെക്നോ ഫാന്റം എക്സ്2 5ജിയുടെ വിൽപ്പന നടക്കുന്നത്. ജനുവരി 9ന് ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും.
ടെക്നോ ഫാന്റം എക്സ്2 5ജി സ്മാർട്ട്ഫോണിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് FHD+ ഡിസ്പ്ലേയാണുള്ളത്. ഇതൊരു AMOLED പാനലാണ്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കമ്പനി കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് നൽകിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായി വരുന്ന സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്സെറ്റാണ്. മീഡിയടെക്കിന്റെ കരുത്തൻ പ്രോസസറാണ് ഇത്.ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.മൂന്ന് പിൻ ക്യാമറകളാണ് ടെക്നോ ഫാന്റം എക്സ്2 5ജിയിലുള്ളത്. ഇതിൽ 64 എംപി പ്രൈമറി ക്യാമറയാണുള്ളത്. ഇതിനൊപ്പം 13 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി ബൊക്കെ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ടെക്നോ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ എഫ്/2.4 അപ്പേർച്ചറുള്ള 32 എംപി സെൽഫി ക്യാമറ നൽകിയിട്ടുണ്ട്.ടെക്നോ ഫാന്റം എക്സ്2 5ജി സ്മാർട്ട്ഫോണിൽ 5160mAh ബാറ്ററിയാണുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ടെക്നോ നൽകിയിട്ടുണ്ട്.