Auto
Trending

കിടിലന്‍ ലുക്കില്‍ നിരത്തിലെത്താനൊരുങ്ങി ടിഗോര്‍ ഇലക്ട്രിക്

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ടാറ്റ മോട്ടോഴ്സിന് വഴിതെളിച്ച വാഹനമായിരുന്നു ടിഗോർ ഇ.വി. എന്നാൽ, ആദ്യ വരവിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്ന ഈ വാഹനം മുഖം മിനുക്കിയും കൂടുതൽ കാര്യക്ഷമത ഉറപ്പാക്കിയും വീണ്ടുമെത്തുകയാണ്. എക്സ്-പ്രസ്-ടി എന്ന പേരിൽ ഫ്ളീറ്റ് സെഗ്മെന്റിൽ എത്തിയ വാഹനത്തിന്റെ വ്യക്തിഗത പതിപ്പായാണ് ടിഗോർ ഇ.വി. എത്തുന്നത്. ഇലക്ട്രിക് കാറുകൾക്കായി ടാറ്റ വികസിപ്പിച്ചിട്ടുള്ള സിപ് ട്രോൺ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി വിപണിയിൽ എത്തുന്ന രണ്ടാമത്തെ വാഹനമാണ് ടിഗോർ ഇ.വി. ഈ ഇലക്ട്രിക് വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചതായും താത്പര്യമുള്ളവർക്ക് ഓൺലൈൻ, ഷോറൂം ബുക്കിങ്ങ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്സ് മേധാവി അറിയിച്ചു. 21,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.ഓഗസ്റ്റ് 31-ന് ഈ വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്.ടിഗോർ ഇ.വി. നിരത്തിൽ എത്തുന്നതോടെ ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്ന ഖ്യാതി ടിഗോറിന് സ്വന്തമാകും.ടിഗോർ ഇ.വിയുടെ റേഞ്ച് സംബന്ധിച്ച വിവരങ്ങളും ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സിപ് ട്രോൺ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി എത്തിയ ആദ്യ മോഡലായ നെക്സോൺ ഇലക്ട്രിക് 312 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഇതേ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി എത്തുന്ന വാഹനമായതിനാൽ തന്നെ ടിഗോറിനും ഇതിനോട് അടുത്ത റേഞ്ചും കരുത്തും പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തലുകൾ.26 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേൺ ബാറ്ററിയാണ് ഇലക്ട്രിക് ടിഗോറിൽ നൽകുന്നത്. 74 ബി.എച്ച്.പി. പവറും 170 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റിൽ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാം. റെഗുലർ ചാർജറിൽ 8.5 മണിക്കൂറിൽ ബാറ്ററി നിറയും. 5.7 സെക്കന്റിൽ പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കാനും പുതിയ ഇലക്ട്രിക് ടിഗോറിനാകുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button