Tech
Trending

‘സ്‌പേസ് കോം പോളിസി’ക്ക് ഏപ്രിലില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കും

ഇന്ത്യയുടെ സ്‌പേസ് കോം പോളിസിയ്ക്ക് ഏപ്രിലോടെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കുമെന്ന് ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറൽ ലഫ്റ്റനന്റ് ജനറല്‍ അനില്‍ ഭട്ട്.ഇതോടെ ലോ-എര്‍ത്ത് ഓര്‍ബിറ്റ്, മീഡിയം എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹ വ്യൂഹത്തില്‍ നിന്നുള്ള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്ക് അനുമതി ലഭിച്ചേക്കും.നിലവില്‍ ജിയോ സ്‌റ്റേഷനറി ഉപഗ്രഹങ്ങളില്‍ നിന്നുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.പ്രാദേശിക ഉപഗ്രഹ കമ്പനികള്‍ക്ക് ബഹിരാകാശ ഉപഗ്രഹങ്ങള്‍ വഴിയുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സുകള്‍, അനുമതികള്‍, അംഗീകാരങ്ങള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ സ്‌പേസ്‌കോം നയമെന്ന് കരുതുന്നു.കരട് നയം താമസിയാതെതന്നെ സ്‌പേസ് കമ്മീഷന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് അംഗീകാരം കിട്ടിയതിന് ശേഷം മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യമോ അന്തിമ അനുമതിയ്ക്ക് കാബിനറ്റിന് മുന്നിലെത്തിയേക്കും, ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അനില്‍ ഭട്ട് പറഞ്ഞു.സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് സ്‌പേസ് ഡിപ്പാര്‍ട്ട് മെന്റ്, ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ എന്നിവയില്‍ നിന്ന് അനുമതികളും ലൈസന്‍സും നല്‍കുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ഇതിലുണ്ടാവും.ഭാരതി ഗ്രൂപ്പിന്റെ പിന്തുണയിലുള്ള വണ്‍വെബ്, യുഎസ് ആസ്ഥാനമായുള്ള ഹ്യഗസ്, ടാറ്റ ഗ്രൂപ്പ് കമ്പനിയായ നെല്‍കോ തുടങ്ങിയ കമ്പനികള്‍ അംഗമായ സംഘടനയാണ് ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍.വരുന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ 28 ഗിഗാഹെര്‍ട്‌സ് വേണമെന്ന് റിലയന്‍സ് ജിയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്‌പേസ് അസോസിയേഷനും മറ്റ് വിദേശ സാറ്റ് കോം കമ്പനികളും ഇതിനെ എതിര്‍ത്തു.

Related Articles

Back to top button