Tech
Trending

50 MP ട്രിപ്പിൾ കാമറ, ഫുൾ-HD+ ഡിസ്പ്ലേ: റിയൽമി C35 എത്തി

റിയൽമി കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ബജറ്റ് സ്മാർട്ട്ഫോൺ റിയൽമി C25ന്റെ പിൻഗാമി റിയൽമി C35 വിപണിയിലെത്തി.റിയൽമി C35 രണ്ട് റാം + സ്റ്റോറേജ് ഓപ്ഷനുകളിലാണ് വില്പനക്കെത്തിയിരിക്കുന്നത്.4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപ, 4 ജിബി റാം + 128 ജിബി മോഡലിന് 12,999 രൂപ എന്നിങ്ങനെയാണ് റിയൽമി C35ന്റെ വിലകൾ. ഗ്‌ളോയിങ് ബ്ലാക്ക്, ഗ്‌ളോയിങ് ഗ്രീൻ നിറങ്ങളിൽ വാങ്ങാവുന്ന റിയൽമി C35യുടെ വില്പന ഈ മാസം 12ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകളിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി UI R പതിപ്പിൽ പ്രവർത്തിക്കുന്ന റിയൽമി C35യ്ക്ക് 90.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമുള്ള 6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി + (1,080×2,408 പിക്സലുകൾ) ഡിസ്‌പ്ലേയാണ്. ഒക്ടാ-കോർ യൂനിസോക്ക് T616 SoC പ്രൊസസർ 4 ജിബി LPDDR4X റാമുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.റിയൽമി C35-ലെ ട്രിപ്പിൾ റിയർ ക്യാമറയിൽ എഫ്/1.8 ലെൻസിനൊപ്പം റിയൽമി GT 2ലെ അതേ 50-മെഗാപിക്സൽ പ്രൈമറി സെൻസറാണ്. എഫ്/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ മാക്രോ ഷൂട്ടറും എഫ്/2.8 ലെൻസുള്ള മോണോക്രോം ആണ് മറ്റുള്ള സെൻസറുകൾ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, എഫ്/2.0 ലെൻസുള്ള 8-മെഗാപിക്സൽ സോണി IMX355 സെൽഫി ക്യാമറ സെൻസർ മുൻവശത്ത് ക്രമീകരിച്ചിട്ടുണ്ട്.5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

Related Articles

Back to top button