Tech
Trending

യൂട്യൂബ് ‘ഹാൻഡില്‍സ്’ ഫീച്ചര്‍ അവതരിപ്പിച്ചു

യൂട്യൂബ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഹാൻഡില്‍സ് (Handles) എന്നാണ് ഇതിന് വിളിക്കുന്നത്. ഈ സംവിധാനം വഴി ഓരോ യൂട്യൂബ് ക്രിയേറ്റര്‍ക്ക് പ്രത്യേകം ഐഡി നിര്‍മിക്കാം. ഇത് പതിവ് യൂട്യൂബ് ലിങ്കില്‍ നിന്ന് വ്യത്യസ്തമായിരിക്കും.ഈ ഐഡി ഉപയോഗിച്ച് അക്കൗണ്ടുകള്‍ വളരെ എളുപ്പം തിരഞ്ഞ് കണ്ടുപിടിക്കാനാവും.ഒരേ പേരുകളുള്ള യൂട്യൂബ് ചാനലുകളുണ്ടാവാം. എന്നാല്‍ യൂട്യൂബ് ഹാന്റില്‍ ഒരുപോലെ ഒന്ന് മാത്രമേ ഉണ്ടാവൂ. ഇത് ഒരോ ചാനലിനും പ്രത്യേക ഐഡി നല്‍കും. ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ പ്രേക്ഷകരെ എളുപ്പം ചാനലുമായി ബന്ധിപ്പിക്കാന്‍ ഈ ഐഡി ഉപയോഗിക്കാം. കമന്റുകള്‍ക്കും, മെന്‍ഷന്‍ ചെയ്യാനും ഷോര്‍ട്‌സ് വീഡിയോകളിലുമെല്ലാം ഈ ഹാന്റില്‍ നല്‍കിയാല്‍ മതി.യൂട്യൂബ് ഹാന്റില്‍ മാറ്റിയാല്‍ അത് ചാനലിന്റെ വെരിഫിക്കേഷന്‍ ബാഡ്ജിനെ ബാധിക്കില്ല. എന്നാല്‍ ചാനലിന്റെ പേരാണ് മാറ്റുന്നത് എങ്കില്‍ ചാനലിന്റെ വെരിഫൈഡ് ബാഡ്ജ് നഷ്ടമാകും.നിലവില്‍ യോഗ്യമായ ചാനലുകള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. ഇത് സംബന്ധിച്ച അറിയിപ്പ് നിങ്ങളുടെ ഇമെയില്‍ വഴിയോ യൂട്യൂബ് സ്റ്റുഡിയോ വഴിയോ ലഭിക്കും.അടുത്തമാസം മുതല്‍ ഈ സൗകര്യം ഉപഭോക്താക്കളിലേക്ക് എത്തിച്ചുതുടങ്ങും. ഇപ്പോള്‍ സജീവമായ സബ്‌സ്‌ക്രൈബര്‍മാരുള്ള, ശ്രദ്ധേയമായ യൂട്യൂബ് അക്കൗണ്ടുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

Related Articles

Back to top button