Tech
Trending

നോക്കിയ സി02 വിപണിയിൽ അവതരിപ്പിച്ചു

നോക്കിയയുടെ എൻട്രി ലെവൽ സെഗ്‌മെന്റിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് സി02 പുറത്തിറങ്ങി.നോക്കിയ സി02 ന്റെ വിലയും ലഭ്യതയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹാൻഡ്‌സെറ്റ് ഇതിനകം തന്നെ കമ്പനിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ കമ്പനി വില വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ചാർക്കോൾ ഗ്രേ, ഡാർക്ക് സിയാൻ കളർ ഓപ്ഷനുകളിലാണ് സി02 വരുന്നത്. നോക്കിയ ഡോട്ട് കോം, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ വഴി ഇത് വിൽപനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.നോക്കിയ സി02 ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) ലാണ് പ്രവർത്തിക്കുന്നത്. 2 ജിബി റാമുമായി ജോടിയാക്കിയ, വ്യക്തമാക്കാത്ത ക്വാഡ് കോർ ആണ് പ്രോസസർ. 5 മെഗാപിക്‌സൽ പിൻ ക്യാമറയും 2 മെഗാപിക്‌സൽ ഫ്രണ്ട് ഫേസിങ് ക്യാമറയും ഇതിലുണ്ട്. പോർട്രെയിറ്റ് മോഡ്, ടൈം-ലാപ്‌സ്, ബ്യൂട്ടിഫിക്കേഷൻ സപ്പോർട്ട്, എൽഇഡി ഫ്ലാഷ് എന്നിവയാണ് പിൻ ക്യാമറയുടെ സവിശേഷതകൾ. 5W ചാർജിങ് പിന്തുണയുള്ള 3,000 എംഎഎച്ച് ആണ് ബാറ്ററി. നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് ഇത്. മാസ്‌കുകൾ ഉപയോഗിച്ചാലും ഫെയ്സ് അൺലോക്കു ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

Related Articles

Back to top button