
ഇന്ത്യയിലെ മുൻനിര വെയറബിൾ ബ്രാന്റായ നോയിസ് പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി. നോയിസ് ഫിറ്റ് ഹലോ (NoiseFit Halo) എന്ന വാച്ചാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ആമസോണിലൂടെയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.നോയിസ് ഫിറ്റ് ഹലോ സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 3,999 രൂപയാണ് വില. ഫെബ്രുവരി 26 മുതൽ ഈ വാച്ചിന്റെ വിൽപ്പന ആരംഭിക്കും. വിന്റേജ് ലെതർ ബ്രൗൺ, ജെറ്റ് ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ, സ്റ്റേറ്റ്മെന്റ് ബ്ലാക്ക്, ഫിയറി ഓറഞ്ച്, ക്ലാസിക് ലെതർ എന്നിവ കളർ ഓപ്ഷനുകളിൽ വാച്ച് ലഭ്യമാകും.നോയിസ് ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിൽ വൃത്താകൃതിയിലുള്ള ഡയലാണുള്ളത്. 466×466 പിക്‌സൽ റെസല്യൂഷനോടുകൂടിയ 1.43 ഇഞ്ച് AMOLED ഡിസ്‌പ്ലേയും വാച്ചിലുണ്ട്. 150ൽ അധികം വാച്ച് ഫെയ്‌സുകളുള്ള സ്മാർട്ട് വാച്ചിൽ ഓൾവേയ്സ് ഓൺ ഫീച്ചറും ഉണ്ട്. ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളുമായി വേഗത്തിൽ പെയർ ചെയ്യാനായി ഈ വാച്ചിൽ ട്രൂസിങ്ക് ഫീച്ചറും നോയിസ് നൽകിയിട്ടുണ്ട്. അതിവേഗം ഫോണുകളുമായി കണക്റ്റ് ചെയ്യാൻ ഇത് സഹായിക്കും.നോയിസ് ഫിറ്റ് ഹാലോയുടെ ഏറ്റവും വലിയ സവിശേഷത ബ്ലൂടൂത്ത് കോളിങ് ആണ്. ഫോൺ പോക്കറ്റിൽ ഇരിക്കുമ്പോൾ തന്നെ വരുന്ന കോളുകൾ എടുക്കാനും കോളുകൾ വിളിക്കാനും വാച്ചിൽ സൌകര്യമുണ്ട്. ഇതിനായി മൈക്രോഫോണും സ്പീക്കറും വാച്ചിൽ തന്നെ നൽകിയിരികുന്നു. ബ്ലൂടൂത്ത് ലോ എനർജിയാണ് വാച്ചിന്റെ സവിശേഷത. അതുകൊണ്ട് തന്നെ വേഗതയേറിയ കണക്റ്റിവിറ്റി നൽകുമ്പോൾ പോലും അധികം ബാറ്ററി ഉപയോഗിക്കുന്നില്ല.ഹെൽത്ത്, ഫിറ്റനസ് ഫീച്ചറുകൾ സ്മാർട്ട് വാച്ചുകളിൽ പ്രധാനപ്പെട്ട ഘടകളാണ് എന്നതുകൊണ്ട് തന്നെ നോയിസ് ഫിറ്റ് ഹാലോ മികച്ച ആരോഗ്യ, ഫിറ്റ്നസ് സവിശേഷതകളുമായി വരുന്നു.നോയിസ് ഫിറ്റ് ഹാലോ സ്മാർട്ട് വാച്ച് ഒറ്റ ചാർജിൽ 7 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്നു.