
നോക്കിയയുടെ എൻട്രി ലെവൽ സെഗ്മെന്റിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് സി02 പുറത്തിറങ്ങി.നോക്കിയ സി02 ന്റെ വിലയും ലഭ്യതയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹാൻഡ്സെറ്റ് ഇതിനകം തന്നെ കമ്പനിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ കമ്പനി വില വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ചാർക്കോൾ ഗ്രേ, ഡാർക്ക് സിയാൻ കളർ ഓപ്ഷനുകളിലാണ് സി02 വരുന്നത്. നോക്കിയ ഡോട്ട് കോം, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ വഴി ഇത് വിൽപനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.നോക്കിയ സി02 ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) ലാണ് പ്രവർത്തിക്കുന്നത്. 2 ജിബി റാമുമായി ജോടിയാക്കിയ, വ്യക്തമാക്കാത്ത ക്വാഡ് കോർ ആണ് പ്രോസസർ. 5 മെഗാപിക്സൽ പിൻ ക്യാമറയും 2 മെഗാപിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയും ഇതിലുണ്ട്. പോർട്രെയിറ്റ് മോഡ്, ടൈം-ലാപ്സ്, ബ്യൂട്ടിഫിക്കേഷൻ സപ്പോർട്ട്, എൽഇഡി ഫ്ലാഷ് എന്നിവയാണ് പിൻ ക്യാമറയുടെ സവിശേഷതകൾ. 5W ചാർജിങ് പിന്തുണയുള്ള 3,000 എംഎഎച്ച് ആണ് ബാറ്ററി. നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് ഇത്. മാസ്കുകൾ ഉപയോഗിച്ചാലും ഫെയ്സ് അൺലോക്കു ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.