Big B
Trending

ഇനി വീടുപണിക്ക് ചെലവേറും

വാർക്കകമ്പി മുതൽ സിമൻറ്, അലൂമിനിയം, പിവിസി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് പോലും വില കുതിച്ചുയരുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഫാക്ടറികളുടെ ഉല്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. വീടുപണി നടത്തുന്നവരെ ഇരട്ടടിയിലാക്കുന്നതാണ് വിപണിയിലെ ഈ മാറ്റം. സാധനങ്ങളുടെ വില ഉയർന്നതിനെതുടർന്ന് ഒരു ചതുരശ്രയടിക്ക് ചെലവ് ഏകദേശം 200 രൂപ വരെ കൂടുതൽ വേണ്ടിവരും. ആയിരം ചതുരശ്ര അടിയുള്ള ഒരു ശരാശരി വീട് വയ്ക്കുന്നവർക്ക് പോലും രണ്ടു ലക്ഷം രൂപയോളം അധിക ചെലവ് നടത്തേണ്ടിവരും.


സിമൻറ് ചാക്കൊന്നിന് 330 രൂപയായിരുന്നത് 380-390 രൂപയായി ഉയർന്നു. സിമൻറിന് മാത്രം 50 രൂപയിലേറെയാണ് വർധനവുണ്ടായത്. നവംബർ മുതൽ വാർക്ക കമ്പിക്കും സ്റ്റീൽ പ്ലേറ്റ്, ഷീറ്റ് തുടങ്ങി മിക്ക ഉരുക്ക് ഉൽപ്പന്നങ്ങൾക്കും വില കുതിച്ചുയരാൻ തുടങ്ങി. വാർക്ക കമ്പി കിലോഗ്രാമിന് വില 45 രൂപയായിരുന്നത് 68 രൂപയായി ഉയർന്നു. ഇത് 72 രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതിനുപുറമെ അലൂമിനിയത്തിന് 20 ശതമാനവും പിവിസിയ്ക്ക് 30 ശതമാനവും വില വർധിച്ചിട്ടുണ്ട്. കൂടാതെ പൈപ്പ്, ടൈൽ, പെയിൻറ് തുടങ്ങിയവയിലും വിലക്കയറ്റമുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ നിയന്ത്രണാതീതമായ വിലവർധനവിനെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ് കെട്ടിട നിർമ്മാണമേഖല.

Related Articles

Back to top button