Auto
Trending

പുത്തൻ സ്‌കോര്‍പ്പിയോ പുറത്തിറക്കി മഹീന്ദ്ര

വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ സ്‌കോര്‍പ്പിയോ പുറത്തിറക്കി.സ്‌കോര്‍പ്പിയോ എന്‍ വിഭാഗത്തില്‍ ഇസഡ് 2, ഇസഡ് 4, ഇസഡ് 6, ഇസഡ് 8, ഇസഡ് 8 എല്‍ എന്നീ അഞ്ചു വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക.ജൂലായ് 5 മുതല്‍ 30 നഗരങ്ങളില്‍ സ്‌കോര്‍പ്പിയോ എന്‍ സീരീസിന്റെ ടെസ്റ്റ് ഡ്രൈവ് ലഭിക്കും. ബാക്കിയുള്ള നഗരങ്ങളില്‍ ജൂലായ് 15 മുതലും ലഭിക്കും. ജൂലായ് 30 മുതല്‍ ഓണ്‍ലൈനിലും ഡീലര്‍ഷിപ്പിലും ബുക്കിംഗ് ആരംഭിക്കും.പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വിലയും പ്രഖ്യാപിച്ചിട്ടുണ്ട്. 11.99 ലക്ഷം മുതല്‍ 18.99 ലക്ഷം വരെയാണ് പെട്രോള്‍ വാഹനങ്ങളുടെ വില. 12.49 മുതല്‍ 19.49 ലക്ഷം വരെയാണ് ഡീസല്‍ വാഹനങ്ങളുടെ വില. ഓട്ടോമാറ്റിക്ക് വാഹനങ്ങളുടെ വില പിന്നീട് പ്രഖ്യാപിക്കും.

Related Articles

Back to top button