Women E
Trending

ആകാശിനു പിന്നാലെ ഇഷയും റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്തേയ്ക്ക്

ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിനുപിന്നാലെ ഇഷയ്ക്കും പുതിയ ചുമതല ലഭിച്ചേക്കും.റിലയന്‍സ് ജിയോയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍നിന്ന് മുകേഷ് അംബാനി രാജിവെച്ച ഉടനെയായിരുന്നു ആകാശിന്റെ നിയമനം. ആകാശിന്റെ ഇരട്ട സഹോദരിയായ ഇഷയെ റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായിട്ടായിരിക്കും നിയമിക്കുക.കുടുംബത്തിലെ പുതുതലമുറയാകും ഇനി കമ്പനികളെ നയിക്കുകയെന്ന സൂചനയാണ് ഇഷയുടെ നിയമനത്തിലൂടെ മുകേഷ് വ്യക്തമാക്കുന്നത്.റിലയന്‍സിനെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമായ സമയത്താണ് പുതുതലമുറ കൈമാറ്റം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. എണ്ണശുദ്ധീകരണം, പെട്രോ കെമിക്കല്‍ ബിസിനസുകളില്‍നിന്ന് കമ്പനി വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. ടെലികോം മേഖലയില്‍ സാന്നിധ്യമുറപ്പിച്ച കമ്പനി, ഇ-കൊമേഴ്‌സ്, ഹരിത ഊര്‍ജം എന്നീ വന്‍കിട ബിസിസ് മേഖലകൂടി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്.പ്രധാന സ്ഥാനത്തേയ്ക്ക് എത്തുന്നതിനുമുമ്പുതന്നെ, അകാശും ഇഷയും ബന്ധപ്പെട്ട കമ്പനികളില്‍ പ്രമുഖ സ്ഥാനങ്ങളില്‍തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള മെന്‍ലോ പാര്‍ക്ക് കമ്പനി ജിയോ പ്ലാറ്റ്‌ഫോമില്‍ ആറ് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചപ്പോള്‍ മെറ്റയുമായി ചര്‍ച്ച നടത്തിയവരില്‍ ഇരുവരുമുണ്ടായിരുന്നു.യേല്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയും മക്കിന്‍സി ആന്‍ഡ് മക്കിന്‍സിയിലെ മുന്‍ കണ്‍സള്‍ട്ടന്റുമായ ഇഷ, 2016ല്‍തന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ അജിയോ ആരംഭിച്ച് ഇ-കൊമേഴ്‌സ് വഴി ഫാഷന്‍ റീട്ടെയില്‍ മേഖലയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

Related Articles

Back to top button