Tech
Trending

സാംസങ്ങിനെതിരേ വന്‍ സൈബറാക്രമണം

സാംസങ് ഇലക്ട്രോണിക്‌സിനെതിരെ വന്‍ സൈബറാക്രമണം. വിദേശത്തുനിന്നുള്ള ഹാക്കിങ് സംഘമാണ് ഇതിന് പിറകില്‍ എന്നാണ് വിവരം. സംഭവത്തില്‍ സാംസങ്ങിന്റെ രഹസ്യ സോഴ്‌സ് കോഡും മറ്റ് രഹസ്യ വിവരങ്ങളും ചോര്‍ന്നു.വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിശദമായ മറ്റ് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. ഹാക്കിങ് ഗ്രൂപ്പ് എവിടെ നിന്നുള്ളവരാണെന്നും സാംസങ്ങിനെ ലക്ഷ്യം വെക്കാനുള്ള സാഹചര്യം എന്തെന്നും വ്യക്തമല്ല. സാംസങ് സംഭവത്തില്‍ പരിശോധന നടത്തി വരികയാണ്.സാംസങ് ഹാക്ക് ചെയ്ത് 190 ജിബി വരുന്ന ഡാറ്റയും സോഴ്‌സ് കോഡും ചോര്‍ത്തിയതായി ലാപ്‌സസ് (Lapsus$) എന്ന സംഘം അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ടൊറന്റ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകും വിധം അപ് ലോഡ് ചെയ്തിട്ടുണ്ടെന്നും ഹാക്കര്‍മാര്‍ പറഞ്ഞതായി യോനാപ്പ് (Yohnap) ന്യൂസ് ഏജന്‍സി പറഞ്ഞു.യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ വിദേശ കമ്പനികള്‍ ഭൂരിഭാഗവും യുക്രൈനിനോട് അനുഭാവം പുലര്‍ത്തുന്നവരാണ്. ഭരണകൂട പിന്തുണയിലുള്ള സൈബറാക്രമണങ്ങളും ശക്തമായി നടക്കുന്നുണ്ട്. ഈ സാഹചര്യവുമായി സാംസങ്ങിന് നേരെയുണ്ടായ ഹാക്കിങിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.അതേസമയം റഷ്യയിലേക്കുള്ള എല്ലാ ചരക്കുനീക്കവും കമ്പനി നിര്‍ത്തിവെച്ചു. യുദ്ധത്തിന് ഇരകളായവര്‍ക്കുള്ള സഹായങ്ങളും കമ്പനി നല്‍കിവരുന്നുണ്ട്.

Related Articles

Back to top button