
മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. അജിത് മോഹന്‍ രാജിവെച്ചതോടെയാണ് പുതിയ മേധാവിയെ നിയമിച്ചത്.കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സന്ധ്യയുടെ ചുമതല.മെറ്റ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് ഡാന്‍ നിയറിയ്ക്ക് കീഴില്‍ ജനുവരി ഒന്ന് മുതലാണ് സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുക. ഏഷ്യ പസഫിക് നേതൃസംഘത്തിലും സന്ധ്യ ഭാഗമാവും. വന്‍കിട ടെക്ക് കമ്പനികള്‍ക്ക് മേല്‍ ഇന്ത്യ നിയന്ത്രണം കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് സന്ധ്യ ചുമതലയേല്‍ക്കുന്നത്. 2016 മുതല്‍ ഇവര്‍ മെറ്റയിലുണ്ട്.ബാങ്കിങ്, പേമെന്റ്‌സ്, സാങ്കേതിക വിദ്യാ രംഗങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ സന്ധ്യക്ക് 22 വര്‍ഷത്തെ അനുഭവ പരിചയമുണ്ട്. 2020 ലാണ് സന്ധ്യ ദേവനാഥന്‍ മെറ്റയുടെ ഏഷ്യ പസഫിക് ഗെയിമിങ് മേധാവിയായി ചുമതലയേറ്റത്.