Tech
Trending

വിപണി കീഴടക്കാൻ ഒപ്പോ F19s എത്തി

ഉത്സവ സീസണ് തുടക്കം കുറിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ F19s സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചു. അടിസ്ഥാന F19, F19 പ്രോ, F19 പ്രോ പ്ലസ് എന്നീ ഫോണുകളുടെ നിരയിലേക്ക് അവതരിപ്പിച്ചിരിക്കുന്ന ഒപ്പോ F19sന്റെ ആകർഷണം ഗ്ലോയിങ് ബ്ലാക്ക്, ഗ്ലോയിങ് ഗോൾഡ് നിറങ്ങളാണ്. അടിസ്ഥാന F19 മോഡലിന് സമാനമായി 19,990 രൂപയാണ് ഒപ്പോ F19sന്റെയും വില. ഒപ്പോ വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും ഒപ്പോ F19sന്റെ വില്പന തുടങ്ങി.ആൻഡ്രോയിഡ് 11 അടിസ്ഥാനമായ കളർഓഎസ് 11.1 ആണ് ഒപ്പോ F19sന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം.അഡ്രിനോ 610 ജിപിയു, 6 ജിബി റാം എന്നിവയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസ്സറാണ് ഒപ്പോ F19sൽ.60 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 409 പിപിഐ പിക്‌സൽ ഡെൻസിറ്റി, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080×2,400 പിക്‌സൽസ്) അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്.48 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ് / 1.7 ലെൻസ്), 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നതാണ് ട്രിപ്പിൾ റിയർ കാമറ. 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിന്റെ മുൻവശത്ത്.33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ F19sൽ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ജിയോമാഗ്നറ്റിക് ഇൻഡക്ഷൻ, പ്രോക്സിമിറ്റി സെൻസർ, അണ്ടർ സ്ക്രീൻ ലൈറ്റ് സെൻസർ, ആക്സിലറേഷൻ സെൻസർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്കോപ്പ് എന്നിവ ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Back to top button