Big B
Trending

ജിഎസ് ടി സമിതിയിൽ മന്ത്രി കെ.എൻ. ബാലഗോപാലും

ജിഎസ്ടി നിരക്കുകളുടെ പുനർഘടനയുമായി ബന്ധപ്പെട്ട് ശുപാർശകൾ നൽകാൻ നിയോഗിച്ച മന്ത്രിതലസമിതിയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് അധ്യക്ഷൻ. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. നിരക്കുകളിലെ അപാകതകൾ സമിതി പരിശോധിക്കും.മൊവിൻ ഗൊഡിഞ്ഞൊ (ഗോവ), അമിത് മിത്ര (ബംഗാൾ), സുരേഷ് കുമാർ ഖന്ന (യുപി) എന്നിവരും സമിതിയിലുണ്ട്. കൂടാതെ ജിഎസ്ടി സംവിധാനങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലും സമിതി രൂപീകരിച്ചു. മനീഷ് സിസോദിയ (ഡൽഹി), ദുഷ്യന്ത് ചൗട്ടാല (ഹരിയാന), പളനിവേൽ ത്യാഗരാജൻ (തമിഴ്നാട്) തുടങ്ങിയവരും സമിതിയിലുണ്ട്.

Related Articles

Back to top button