Auto
Trending

ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞ് ടൊയോട്ട യാരിസ്

ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ ശ്രേണിയിൽ ടൊയോട്ട സാന്നിധ്യമായ യാരിസ് നിരത്തുകളോട് വിടപറയുന്നു. സെപ്റ്റംബർ 27 മുതൽ യാരിസിന്റെ നിർമാണം അവസാനിപ്പിക്കുകയാണെന്ന് ടൊയോട്ട അറിയിച്ചു. കമ്പനിയുടെ പുതിയ പ്രൊഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ വാഹനത്തിന്റെ നിർമാണം അവസാനിപ്പിക്കുന്നതെന്നും പുതിയ വാഹനനിര 2022-ൽ അവതരിപ്പിക്കുമെന്നാണ് ടൊയോട്ട ഇന്ത്യ അറിയിച്ചിട്ടുള്ളത്.ഇന്ത്യയിലെ സെഡാൻ ശ്രേണിയിലെ ശ്രദ്ധേയമായ മോഡലായിരുന്നു യാരിസ്. ഏറ്റവും മികച്ച രൂപകൽപ്പനയും നവീനമായ സവിശേഷതകളുമായാണ് ടൊയോട്ട യാരിസ് വിപണിയിൽ എത്തിച്ചത്. കുറഞ്ഞ പരിപാലന ചെലവിലൂടെയും മികച്ച ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കിയും ഈ വാഹനം ഉപയോക്താക്കളെ ആകർഷിച്ചിട്ടുണ്ടെന്നും ടൊയോട്ട പറഞ്ഞു. ഉപയോക്താക്കളുടെ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പറയുന്നതായും ടൊയോട്ട പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.യാരിസിന്റെ ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ചെങ്കിലും നിലവിലുള്ള ഉപയോക്താക്കൾക്കായി ആഫ്റ്റർ സെയിൽ സപ്പോർട്ടും സർവീസും ടൊയോട്ട ഷോറൂമുകളിൽ ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, യാരിസ് സെഡാന്റെ പാർട്സുകളും മറ്റും വരുന്ന 10 വർഷത്തേക്ക് ടൊയോട്ടയുടെ ഡീലർഷിപ്പുകളിൽ ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.ടൊയോട്ടയുടെ യാരിസിന് പകരക്കാരനായി മാരുതി സിയാസിന്റെ റീ-ബാഡ്ജിങ്ങ് പതിപ്പ് വിപണിയിൽ എത്തുമെന്ന് മുമ്പുതന്നെ വാർത്തകൾ വന്നിരുന്നു. ടൊയോട്ട ബെൽറ്റ് എന്നായിരിക്കും ഈ വാഹനത്തിന്റെ പേര് എന്നും സൂചനകളുണ്ട്. ടൊയോട്ടയുടെ മേൽവിലാസത്തിലെത്തുന്ന ഈ സെഡാൻ 2022-ഓടെ വിപണിയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.പെട്രോൾ എൻജിനിൽ മാത്രം ടൊയോട്ട വിപണിയിൽ എത്തിച്ചിട്ടുള്ള വാഹനമായിരുന്നു യാരിസ്. 1.5 ലിറ്റർ നാല് സിലിണ്ടർ ഡ്യുവൽ വി.വി.ടി.ഐ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകിയിരുന്നത്. ഇത് 105 ബി.എച്ച്.പി. പവറും 140 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.

Related Articles

Back to top button