Big B
Trending

കോവിഡ് രണ്ടാം തരംഗം ഉപഭോഗത്തെയും തൊഴിലിനെയും ബാധിച്ചു : ആർ.ബി.ഐ

കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച പ്രതിസന്ധിയും വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി റിസർവ് ബാങ്ക്. മേയിൽ പുറത്തിറക്കിയ ആർ.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ വലിയ അളവിൽ തടസ്സപ്പെട്ടിട്ടുണ്ട്. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങൾ താഴ്ന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


കോവിഡിന്റെ രണ്ടാംവ്യാപനത്തിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലാണ്. ഗതാഗത സംവിധാനങ്ങൾ പരിമിതമായി. ആളുകൾ പണം ചെലവഴിക്കുന്നത് കരുതലോടെയാക്കി. ഇതാണ് ഉപഭോഗത്തെ ബാധിച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചിട്ടില്ല.കോവിഡ് രണ്ടാം വ്യാപനം 2021-’22 സാമ്പത്തികവർഷത്തെ ആദ്യ പാദത്തിന്റെ പകുതിയിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറച്ചതായും ആർ.ബി.ഐ. പറയുന്നു. എന്നാൽ, നിലവിൽ ലഭ്യമായ സൂചനകൾ പ്രകാരം മുൻവർഷത്തെ അത്ര നഷ്ടം ഇത്തവണ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പുതിയ തൊഴിലവസരങ്ങളും കുറച്ചു.

Related Articles

Back to top button