Auto
Trending

ഥാര്‍ എസ്.യു.വിയുടെ കുഞ്ഞന്‍ പതിപ്പ് എത്തിക്കാന്‍ മഹീന്ദ്ര

രണ്ടാം വരവിൽ നിർമാതാക്കളെ പോലും ഞെട്ടിക്കുന്ന സ്വീകാര്യത ലഭിച്ച വാഹനമാണ് മഹീന്ദ്രയുടെ ഥാർ. വാഹനത്തിന്റെ ഡിമാന്റ് ഉയർന്നതോടെ നിലവിലുള്ള രണ്ട് വേരിയന്റുകൾക്ക് പുറമെ, പുതിയ ഒരു പതിപ്പ് കൂടി എത്തിക്കാനുള്ള നീക്കത്തിലാണ് മഹീന്ദ്ര എന്നാണ് സൂചന.ഥാർ നിരയിലെ അടിസ്ഥാന പതിപ്പായാണ് പുതിയ മോഡൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ, 2.0 ലിറ്റർ പെട്രോൾ എൻജിനും 2.2 ലിറ്റർ ഡീസൽ എൻജിനുമാണ് ഥാറിന് കരുത്തേകുന്നത്. എന്നാൽ, അടിസ്ഥാന വേരിയന്റാകുന്ന പുതിയ പതിപ്പിൽ 1.5 ലിറ്റർ മൂന്ന് സിലണ്ടർ എൻജിനായിരിക്കും നൽകുകയെന്നാണ് വിവരം. പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള മറ്റ് മെക്കാനിക്കൽ ഫീച്ചറുകളെല്ലാം നിലവിൽ നിരത്തുകളിൽ ഉള്ള ഥാറിലേത് ആയിരിക്കും.


1.5 ലിറ്റർ എൻജിനൊപ്പം ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സുകൾ ട്രാൻസ്മിഷൻ ഒരുക്കുയേക്കുമെന്നാണ് വിവരം. അതേസമയം, മറ്റ് മോഡലുകളിൽ നൽകിയിട്ടുള്ള ഫോർ വീൽ ഡ്രൈവ് സംവിധാനം ഈ പതിപ്പിൽ ഉണ്ടാകില്ല. വാഹനത്തിന്റെ ആകെ ഭാരത്തിൽ റെഗുലർ പതിപ്പിനെക്കാൾ 100 കിലോ കുറഞ്ഞാണ് പുതിയ ഥാറിന്റെ വരവ്. നിലവിൽ നിരത്തുകളിൽ ഉള്ള ഥാറിൽ നൽകിയിട്ടുള്ളതിനെക്കാൾ വലിപ്പം കുറഞ്ഞ ടയറായിരിക്കും ഇതിൽ നൽകുക.ചെറിയ ഥാർ അണിയറയിൽ ഒരുങ്ങുന്നത് പോലെ ഥാറിന്റെ ഫൈവ് ഡോർ മോഡലും മഹീന്ദ്രയുടെ പരിഗണനയിലുണ്ടാണ് സൂചന. ഈ വാഹനത്തിനുള്ള അംഗീകാരം നിർമാതാക്കൾ നേടിയിട്ടുണ്ട്. ബൊലോറോയിക്ക് സമാനമായ ബോഡിയായിരിക്കും ഫൈവ് ഡോർ ഥാറിൽ നൽകുന്നത്. കൂടുതൽ വീൽബേസ്, ഉയർന്ന ക്യാബിൻ സ്പേസ് എന്നിവയായിരിക്കും ഈ വാഹനത്തിന്റെ പുതുമ. കൂടുതൽ കരുത്തുറ്റ ടർബോ പെട്രോൾ എൻജിൻ ഇതിൽ നൽകും.2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനുകളാണ് നിലവിൽ മഹീന്ദ്ര ഥാറിൽ പ്രവർത്തിക്കുന്നത്. 2.0 ലിറ്റർ പെട്രോൾ എൻജിൻ 150 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കും, 2.2 ലിറ്റർ ഡീസൽ എൻജിൻ 130 ബി.എച്ച്.പി. പവറും 300 എൻ.എം ടോർക്കുമേകും.

Related Articles

Back to top button