Big B
Trending

IL&FS ചെയർമാനായി ഉദയ് കൊടാക്കിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

കടക്കെണിയിലായ IL&FS ഗ്രൂപ്പിൻറെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി കൊടാക്ക് മഹീന്ദ്ര ബാങ്കിൻറെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഉദയ് കൊടാക്കിന്റെ കാലാവധി സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2021 ഒക്ടോബർ 2 വരെയാണ് കാലാവധി നീട്ടിയത്. ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പ് ജോയിന്റ് സെക്രട്ടറി അമിത് അഗർവാൾ ഒപ്പിട്ട വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിച്ചിരുന്നു.


ബാങ്കിംഗ് റെഗുലേഷൻസ് നിയമപ്രകാരം മറ്റേതൊരു കമ്പനിയുടെയും ഡയറക്ടറായ ഒരു വ്യക്തിക്ക് ഒരു ബാങ്കിനെ നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ റിസർവ് ബാങ്കിൻറെ സമ്മതത്തോടെ മൂന്നുമാസമോ അല്ലെങ്കിൽ 9മാസമോ താൽക്കാലികമായി നിയന്ത്രിക്കാം. ബോർഡ് ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി ഉദയ് കൊടാക്കിന്റെ കാലാവധി നീട്ടുന്നതിൽ ഈ നിയമം ബാധകമല്ലെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നുണ്ട്.
സംസ്ഥാന ബോർഡ് ഏറ്റെടുത്തതിന് ശേഷം പ്രതിസന്ധിയിലായ കമ്പനികളെ കരകയറുന്നതിനുവേണ്ടി 2018ൽ കൊടാക്കിനെ ലെൻഡേസ് ബോർഡ് മേധാവിയായി സർക്കാർ നിയമിച്ചിരുന്നു.

Related Articles

Back to top button