Tech
Trending

സാംസങ് ഗാലക്സി എം02 എസ് വിപണിയിലെത്തി

സാംസങ് ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ സാംസങ് ഗാലക്സി എം02 എസ് വിപണിയിൽ അവതരിപ്പിച്ചു. ജനപ്രിയ ഗ്യാലക്സി എം പരമ്പരയുടെ ഭാഗമായാണ് ഈ ഫോൺ വിപണിയിലെത്തുന്നത്. ഫോണിൻറെ 3ജിബി+32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയും 4ജിബി+64 ജി ബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയുമാണ് വില. ആമസോൺ, സാംസങ്.കോം എന്നീ വെബ്സൈറ്റുകളിലൂടെയും സ്റ്റോറുകളിലൂടെയും ഫോൺ വിപണിയിലെത്തും.


6.5 ഇഞ്ച് ഇൻഫിനിറ്റി-വി ഡിസ്പ്ലേയിൽ മികച്ച ദൃശ്യാനുഭവമാണ് ഫോണിലൊരുക്കിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ മാറ്റ്ഫിനിഷുള്ള പുറം കവചമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 13 എംപി പ്രധാന ക്യാമറ, 2 എംപി മൈക്രോ ലെൻസ്, 2 എംപി ഡെപ്ത്ത് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. സെൽഫി കൾക്കും വീഡിയോകളുകൾക്കുമായി 5 എംപി ഫ്രണ്ട് ക്യാമറയും ഒരുക്കിയിരിക്കുന്നു. 15W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

Related Articles

Back to top button